1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: ബഖാലകളിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സൌദി യുവാക്കളും യുവതികളുമുൾപ്പെടെ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു.

ബഖാലകൾ പ്രാദേശികവൽക്കരിക്കുന്നത്തിന്റെ ഭാഗമായാണിത്. ഇതിനായി കൂടുതൽ തൊഴിലന്വേഷകരിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ചയാണ് സമയം അനുവദിച്ചിട്ടുള്ളത്. 100 മുതൽ 499 ചതുരശ്ര മീറ്റർ വരെ വീസ്തൃതിയുള്ള സൂപ്പർമാർക്കറ്റുകൾ, 500 ചതുരശ്ര മീറ്ററിൽ കൂടുതൽ വീസ്തൃതിയുള്ള ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രൊവിഷൻ സ്റ്റോറുകൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സൂപ്പർമാർക്കറ്റുകളിൽ നിലവിൽ 105,000 തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്, ഓരോ ഷോപ്പിലും  ശരാശരി 10 തൊഴിലാളികളുണ്ട്. 

ഇവയിൽ  37,000 സ്വദേശികളാണ് തൊഴിലെടുക്കുന്നത്. ഇത് ആകെ ജീവനക്കാരുടെ 35 ശതമാനം മാത്രമാണ്. 500 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഉൾപ്പെടെ 1,200 യൂണിറ്റുകളാണ്  നിലവിലുള്ളത്. ഇത്തരം സ്ഥാപനങ്ങളിൽ  മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 48,000 ആണ്. ഒരു ഹൈപ്പർമാർക്കറ്റിലെ ശരാശരി തൊഴിലാളികളുടെ എണ്ണം 250 ഉം സൂപ്പർമാർക്കറ്റിൽ 50 ജീവനക്കാരുമാണ് തൊഴിലെടുക്കുന്നത്. ഇവയിൽ ഭൂരിഭാഗവും വലിയ സ്ഥാപനങ്ങളാണ്. ഇത്തരം ഔട്ട്ലെറ്റുകളിലും  മൊത്തം ജീവനക്കാരുടെ  35 ശതമാനം മാത്രമാണ് സൌദികളുള്ളതെന്ന് മന്ത്രാലയം പറയുന്നു. 

ബഖാലകളിലേക്ക് കൂടുതൽ സ്വദേശികളെ എത്തിക്കുന്നതിന് ഈ രംഗത്തെ പ്രധാന കമ്പനികളെയും ഏറ്റവും വികസിത കമ്പനികളെയും തിരിച്ചറിയുകയാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുപ്രകാരം സ്വാദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഈ കമ്പനികളുമായി കരാറുകൾ ഒപ്പിടും, കൂടാതെ ഏജൻസികളുമായി ഏകോപിപ്പിക്കുകയും തൊഴിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തൊഴിൽ സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും വ്യവസ്ഥ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.