1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2020

സ്വന്തം ലേഖകൻ: വിദേശ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പരിഷ്കരിച്ചു. 7 വയസ്സിനു മുകളിലുള്ളവർക്ക് മാസ്ക് നി‍ർബന്ധം. 48 മണിക്കൂറിനകം എടുത്ത കൊവി‍ഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ യാത്രാനുമതി നൽകൂ.

3 ദിവസത്തെ ക്വാറന്റീൻ പാലിക്കണം. തതമൻ, തവക്കൽനാ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. സൌദിയിലെ ക്വാറന്റീൻ ‍നിയമം പാലിക്കുമെന്ന് സത്യവാങ്മൂലം നൽകുകയും വേണം. യാത്രയിലുടനീളം മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും വേണം. യാത്രയിലും 1.5 മീറ്റർ അകലം പാലിക്കണം.

വിദേശരാജ്യങ്ങളിലേക്കു പോകുന്നവരുടെ ശരീരോഷ്മാവ് 37 ഡിഗ്രിക്കു മുകളിലാകാൻ പാടില്ല. പോകുന്ന രാജ്യങ്ങളിലെ കൊവിഡ് വ്യവസ്ഥകൾ പാലിക്കണം.

വിമാനത്താവള ജീവനക്കാരെല്ലാം സമയബന്ധിതമായി ആരോഗ്യ പരിശോധന നടത്തണം. ഓരോരുത്തരുടെയും വിരലടയാളം എടുത്തശേഷം മെഷീനുകൾ അണുവിമുക്തമാക്കും. രോഗലക്ഷണമുള്ളവരെ മാറ്റിപാർപ്പിക്കുമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

സൗ​ദി എ​യ​ർ​ലൈ​ൻ​സ് നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വി​സു​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പു​ന​രാ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ഒ​ക്ടോ​ബ​റി​ൽ വ​ള​രെ കു​റ​ച്ച് രാ​ജ്യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 18 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ. ശേ​ഷം ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തും.

ദു​ബൈ, കൈ​റോ, അ​മ്മാ​ൻ, ഇ​സ്തം​ബൂ​ൾ, പാ​രി​സ്, ധാ​ക്ക, ക​റാ​ച്ചി, ല​ണ്ട​ൻ, മ​നി​ല എ​ന്നി​വ​ക്കൊ​പ്പം കോ​ഴി​ക്കോ​ട്ടേ​ക്കും ഒ​ക്ടോ​ബ​ർ മാ​സം സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചേ​ക്കും എ​ന്നാ​ണ് സൂ​ച​ന. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​ത്ര​മാ​വും സ​ർ​വി​സു​ക​ൾ. എ​ന്നാ​ൽ, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ​ർ​വി​സ് കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി​യേ​ക്കാം.

തു​ട​ക്ക​ത്തി​ൽ സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ​നി​ന്ന് മാ​ത്ര​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു സ​ർ​വി​സു​ക​ൾ. ആ​ഴ്ച​യി​ൽ വ്യാ​ഴം, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു സ​ർ​വി​സു​ക​ൾ വീ​ത​മാ​യി​രി​ക്കും ജി​ദ്ദ​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ണ്ടാ​വു​ക. പു​ല​ർ​ച്ച 2.10ന് ​ജി​ദ്ദ​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. തി​രി​ച്ച് ഉ​ച്ച​ക്ക് 12ന് ​കോ​ഴി​ക്കോ​ട്ടു​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 3.05ന് ​ജി​ദ്ദ​യി​ലെ​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഉ​ട​നെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന വി​വ​ര​വു​മു​ണ്ട്. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും സൗ​ദി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യും ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ക്കു​ക.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്നു​ള്ള പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ര്‍ച്ച്‌ 15നാ​ണ് സൗ​ദി​യി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്ത​ലാ​ക്കി​യി​രു​ന്ന​ത്. രാ​ജ്യാ​ന്ത​ര യാ​ത്രാ​വി​ല​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സൗ​ദി എ​യ​ർ​ലൈ​ൻ​സി​നു പി​ന്നാ​ലെ മ​റ്റു വി​മാ​ന​ക്ക​മ്പ​നി​ക​ളും സൗ​ദി​യി​ൽ​നി​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ ഉ​ട​നെ പു​ന​രാ​രം​ഭി​ച്ചേ​ക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.