1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2019

സ്വന്തം ലേഖകൻ: സൗദി അറേബ്യ ഒരു റിയാൽ പേപ്പർ കറൻസികൾ പിൻവലിക്കുന്നു. പകരം നാണയങ്ങൾ കൂടുതൽ വിപണിയിലെത്തിക്കാനാണ് പദ്ധതി. പേപ്പർ കറൻസികളുടെ ഈടില്ലായ്മയാണ് നോട്ടുകൾ പിൻവലി്ക്കുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു. സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി(സാമ)യാണ് ഒറ്റ റിയാൽ നോട്ടുകൾ പിൻവലിച്ച് പകരം നാണയങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചത്.

700 ദശലക്ഷം റിയാലിന്റെ നാണയങ്ങൾ വിപണിയിൽ എത്തിക്കും. വിപണിയിലുള്ള മൊത്തം കറൻസിയുടെ നാലിലൊന്ന് വരുമിത്. പേപ്പർ നോട്ടുകളേ അപേക്ഷിച്ച് നാണയങ്ങളുടെ ഉപയോഗം ദീർഘ കാലം നിലനിൽക്കുമെന്നതാണ് നോട്ടുകൾ പിൻവലിച്ച് നാണയങ്ങൾ ഇറക്കുന്നതിന് കാരണമെന്ന് സാമാ കിഴക്കൻ പ്രവിശ്യാ ഡയറക്ടർ മുഹമ്മദ് അൽ നഈം വ്യക്തമാക്കി.

പേപ്പർ കറൻസികൾക്ക് പകരമായി കൂടുതൽ നാണയങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലഭ്യതക്കനുസരിച്ച് ഇനിയും കൂടുതൽ വിപണിയിലെത്തുമെന്നും മുഹമ്മദ് അൽ നഈം പറഞ്ഞു. സാമക്ക് ക്രമാതീതമായി ഒറ്റ രൂപ പേപ്പർ കറൻസികൾ പൂർണ്ണമായി വിപണിയിൽ നിന്ന് പിൻവലിക്കാനും പകരം നാണയങ്ങൾ ലഭ്യമാക്കാനും പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.