1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: ഇടത്തരം, ചെറുകിട സംരഭകർക്ക് കൈനിറയെ ആനുകൂല്യങ്ങളുമായി സ്കെയിൽ 2 ദുബായ് പദ്ധതി. സാമ്പത്തിക സഹായം, വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, രാജ്യാന്തര വിപണിയിൽ ഇടനിലക്കാരില്ലാതെ കടന്നു ചെല്ലാനുള്ള സാഹചര്യം എന്നിങ്ങനെ നിരവധി അവസരങ്ങളാണ് ദുബായ് എക്സ്പോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി മുന്നോട്ട് വക്കുന്നത്.

ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യതകൾ ഉപയോഗപ്പെടുത്താനും എക്സ്പോ സംഘാടകർ ദുബായ് അവസരമൊരുക്കും. പദ്ധതിയിലൂടെ യുഎഇയുടെ സമ്പദ്ഘടന വൈവിധ്യവൽകരിക്കാനും തൊഴിവസരങ്ങൾ സൃഷ്ടിക്കാനും പ്രതിഭകളെ ആകർഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി തുടങ്ങിയ ഓൺലൈൻ മാർക്കറ്റ് പ്ലേസ് (ഒഎംപി) വഴി രാജ്യാന്തര വിതരണ ശൃഖലയിലേക്കും വഴി തുറക്കും.

അടുത്തവർഷം ഒക്ടോബർ ഒന്നു മുതൽ 2021 മാർച്ച് 31 വരെയാണ് ദുബായ് എക്സ്പോ. എക്സ്പോയിൽ റജിസ്റ്റർ ചെയ്തതിൽ പകുതിയും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. എക്സ്പോയുടെ 56% കരാർ നൽകിയതും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ്. ഈ വർഷം ഒക്ടോബർ 20 മുതൽ നടക്കാനിരുന്ന മേള കൊവിഡിനെ തുടർന്ന് നീട്ടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.