1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2020

സ്വന്തം ലേഖകൻ: കണ്ണൂർ പനങ്കാവ് സ്വദേശിയായ പ്രവാസി വ്യവസായി ടി.പി. അജിത്തിനെ (55) ഷാർജയിലെ ബഹുനില കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. അജിത് ജീവനൊടുക്കിയതാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസിന്റെ നിലപാട്.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയില്‍ ഉള്ള അജിത് ദുബായിയില്‍ ല്പെയ്സ് മാക്സ എന്ന കമ്പനി നടത്തുകയായിരുന്നു. ദുബായിലെ മഡോസില്‍ വില്ലയിലെ താമസക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ കമ്പനിക്ക് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്‌റ്റോറേജ് എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ട്വന്റിട20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരള പ്രീമിയര്‍ ലീഡ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു അജിത്.

ദുബായില്‍ നിന്നും ഷാര്‍ജയിലെത്തിയ അജിത് ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ടവിറില്‍ നിന്നാണ് താഴേക്ക് ചാടിയത്. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്.

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്ത് വയനായ് മാനന്തവാടി സ്വദേശിയായ ജോയ് അറക്കലിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് അജിത്തിന്റെ മരണ വാർത്ത പ്രവാസ ലോകത്തെ തേടിയെത്തിയത്. ദുബായിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് ജോയ് അറക്കലും ജീവനൊടുക്കിയത്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ്‌സ് ഓഫ് കമ്പനീസിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജോയ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളും വെയര്‍ ഹൗസുകളും ലോഹം കൊണ്ടുള്ള വാതിലുകളും നിര്‍മ്മിക്കുന്ന പ്രശ്‌സ്ത കമ്പനിയായ അജിത്തിന്റെ സ്‌പേസ് മാക്‌സ് കോണ്‍ട്രാക്ടിംഗ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നാണ് റിപ്പോർട്ടുകൾ. സമാന പ്രായകാരായ രണ്ട് യുവ വ്യവസായികൾ സമാനമായ രീതിയില്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് ദുബായിലെ പ്രവാസി സമൂഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.