1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2019

സ്വന്തം ലേഖകൻ: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു.

വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (അക്കാഡമിക്) സി.എ. സന്തോഷിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നും സ്‌കൂള്‍ പി.ടി.എ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ വിവിധ വിദ്യാഭ്യാസ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. അധ്യാപകര്‍ കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്ലയുടെ മരണത്തില്‍ കടുത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.