1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2019

സ്വന്തം ലേഖകൻ: അനുരാധപുരയിലെ പുരാതനക്ഷേത്രത്തിൽ വച്ച് ഗോട്ടബയ രാജപക്സെ ശ്രീലങ്കയുടെ പ്രസിഡന്റായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിസി 140 ൽ പണികഴിപ്പിച്ചതാണ് ഈ ബുദ്ധക്ഷേത്രം നിഷ്പക്ഷതയിൽ ഊന്നിയ വിദേശനയം പിന്തുടരുമെന്നും വൻശക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ കക്ഷി ചേരില്ലെന്നും ആദ്യ പ്രസംഗത്തിൽ ഗോട്ടബയ വ്യക്തമാക്കി.

പൂർണ പിന്തുണ നൽകിയ സിംഹള ജനതയ്ക്കു നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ഇന്ത്യയെക്കാളേറെ ചൈനയോട് കൂടുതൽ അടുപ്പമുള്ള നേതാവാണ് രാജപക്സെ. സഹോദരനും ശ്രീലങ്കൻ പൊതുജന പെരുമന (എസ്എൽപിപി) പാർട്ടി നേതാവുമായ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​വേ​​​ദി​​​യാ​​​യി റു​​​വ​​​ൻ​​​വേ​​​ലി സെ​​​യാ​​​യി​​​ലെ ബു​​​ദ്ധ കേ​​​ന്ദ്രം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് പ്ര​​​ത്യേ​​​ക സ​​​ന്ദേ​​​ശം ന​​​ൽ​​​കാ​​​നാ​​​ണ്. ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് ത​​​നി​​​ക്ക് ക​​​രു​​​ത്തു പ​​​ക​​​ർ​​​ന്ന​​​തെ​​​ന്ന് ഗോ​​​ട്ടാ​​​ഭ​​​യ ഇ​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ത​​​മി​​​ഴ് രാ​​​ജാ​​​വ് എ​​​ല്ലാ​​​റ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ബി​​​സി 140ൽ ​​​ദു​​​ത്തു​​​ഗെ​​​മു​​​നു എ​​ന്ന സിം​​ഹ​​ള​​രാ​​​ജാ​​​വ് സ്ഥാ​​​പി​​​ച്ച ഈ ​​​ബു​​​ദ്ധ​​​വി​​ഹാ​​ര​​ത്തി​​ലെ സ്തൂ​​​പം ഏ​​റെ പ്ര​​സി​​ദ്ധ​​മാ​​ണ്.

മു​​​സ്‌​​​ലിം, ത​​​മി​​​ഴ് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ഗോ​​​ട്ടാ​​​ഭ​​​യ ത​​​ന്നെ വി​​​ജ​​​യി​​​പ്പി​​​ച്ച​​​തി​​​ന് ഭൂ​​​രി​​​പ​​​ക്ഷ സിം​​​ഹ​​​ള​​​ർ​​​ക്ക് ന​​​ന്ദി പ​​​റ​​​ഞ്ഞു. ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. ത​​​മി​​​ഴ്പു​​​ലി​​​ക​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്ത് ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന് അ​​​റു​​​തി​​​വ​​​രു​​​ത്തി​​​യ മു​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ഗോ​​​ട്ടാ​​​ഭ​​​യ എ​​​തി​​​രാ​​​ളി സ​​​ജി​​​ത് പ്രേ​​​മ​​​ദാ​​​സ​​​യെ​​​ക്കാ​​​ൾ 13ല​​​ക്ഷം വോ​​​ട്ട് അ​​​ധി​​​കം നേ​​​ടി​​​യാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.