1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

ബിനു ജോർജ് (എയ്‌ൽസ്‌ഫോർഡ്): സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂർത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധഭൂമിയിൽ 2019 ജനുവരിയിൽ തുടക്കം കുറിച്ച മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ ഇടവകദിനവും സൺഡേ സ്കൂൾ വാര്ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു.

ജനുവരി 5 ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 1 30 ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ട്രസ്റ്റി ജോഷി ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. ടോമി എടാട്ട് തിരി തെളിയിച്ച് ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ട്രസ്റ്റി ജോബി ജോസഫ്, സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പൊതുയോഗത്തിനുശേഷം സൺഡേസ്‌കൂൾ അധ്യാപകർ ചേർന്ന് ആലപിച്ച പ്രാർത്ഥനാഗാനത്തോടുകൂടി വാര്ഷികകഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് സണ്ടേസ്‌കൂളിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സൺഡേസ്‌കൂൾ കുട്ടികളെ പ്രായപരിധി അനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കലാപരിപാടികൾ നടത്തിയത്. സോളോ സോംഗ്, ഗ്രൂപ്പ് സോംഗ്, ആക്ഷൻ സോംഗ്, മോണോ ആക്റ്റ്. ഒറേഷൻ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബൈബിൾ സ്കിറ്റ്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ 25 ലധികം പരിപാടികളാണ് ഒന്ന് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. വേദിയിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുവാൻ അധ്യാപകർക്കു സാധിച്ചു എന്നത് പ്രശംസാർഹമാണ്. കുട്ടികളുടെ പരിപാടികൾക്ക് ലാലിച്ചൻ ജോസഫ്, ജോസഫ് കരുമത്തി, ജിൻസി ബിനു, സൺഡേസ്കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.

സൺഡേസ്‌കൂൾ വാർഷികാഘോഷങ്ങൾക്ക് ശേഷം എവർഗ്രീൻ മെലഡീസ് എയ്‌ൽസ്‌ഫോർഡ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ബാബു, ജോബി, പദ്മകുമാർ, ജിനു, ഷൈനി, റിൻസി, ഡെൻസി, ജിസ്‌ന, ക്രിസ്‌റ്റി, മെലെനി, ജ്യുവൽ എന്നിവരടങ്ങുന്ന വലിയ ഗായകനിരയാണ് സദസ്സിനെ സംഗീതസാന്ദ്രമാക്കിയത്. ഗാനമേളയോടൊപ്പം മുതിർന്നവരും കുട്ടികളും അണിനിരന്ന സിനിമാറ്റിക് ഡാൻസ്, വിമൻസ് ഫോറം അവതരിപ്പിച്ച കിച്ചൻ ഓർക്കസ്ട്ര, കോമഡി സ്കിറ്റ് എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. ട്രസ്റ്റി അനൂപ് ജോണിന്റെ നേതൃത്വത്തിലാണ് മുതിർന്നവരുടെ കലാപരിപാടികൾ അരങ്ങേറിയത്.

കലാപരിപാടികൾക്ക് ശേഷം അക്കാഡമിക് അവാർഡ്, അറ്റൻഡൻസ്, ബൈബിൾ കലോത്സവത്തിൽ വിവിധ തലങ്ങളിൽ വിജയികളായവർ, പന്ത്രണ്ടാം ക്‌ളാസ് പൂർത്തിയാക്കിയവർ, അൾത്താരബാലന്മാർ, എന്നിവർക്കുള്ള സമ്മാനങ്ങൾ ഫാ. ടോമി എടാട്ട് വിതരണം ചെയ്തു. കൂടാതെ കഴിഞ്ഞ ഒരുവർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷി ജോസുകുട്ടിയെയും, ട്രസ്റ്റിയും ഗായകസംഘത്തിന്റെ ലീഡറുമായ ജോബിയെയും പ്രത്യേകം അനുമോദിക്കുകയും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപതാം വാഷികം ആഘോഷിക്കുന്ന മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന് മിഷനിലെ കുടുംബാംഗങ്ങൾ ഏവരും ഒന്നുചേർന്ന് അനുമോദനങ്ങൾ അർപ്പിച്ചു.

മിഷനിലെ കുടുംബാംഗങ്ങൾ പാകം ചെയ്ത് എത്തിച്ച രുചികരമായ വിഭവങ്ങൾ ചേർത്തൊരുക്കിയ സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി. വിമൻസ് ഫോറം പ്രസിഡന്റ് ഓമന ലിജോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.