1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സാമ്പത്തിക പാക്കേജും അണിയറയിൽ ഒരുങ്ങുന്നു. പുതിയ പാക്കേജും നയങ്ങളും ബുധനാഴ്ച ചാൻസലർ ഋഷി സുനാക് പാർലമെന്റിൽ പ്രഖ്യാപിക്കും. റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്താൻ തൽകാലത്തേക്ക് ഹൗസിങ് മാർക്കറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

5 ലക്ഷം പൗണ്ട്‌ വരെയുള്ള വിൽപ്പന കരാറുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കാനാണ് സാധ്യത. നിലവിൽ 1,25,000 പൗണ്ട് വരെയാണ് വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവുള്ളത്. ലണ്ടൻ നഗരത്തിൽ നിലവിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കൂട്ടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോക്കഡൌണിന് ശേഷം പതിയെ സജീവമാകാൻ ശ്രമിക്കുന്ന വിപണിയെ കരകയറ്റാനായി പ്രായമായവർക്ക് 500 പൗണ്ടിന്റെയും കുട്ടികൾക്ക് 250 പൗണ്ടിന്റെയും ഷോപ്പിങ് വൗച്ചറുകൾ നൽകണമെന്ന നിർദേശവും ചാൻസിലർ മുന്നോട്ട് വച്ചേക്കും. ചില്ലറ വിൽപന, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ വഴി ഷോപ്പിങ് സംസ്കാരം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ.

അതിനിടെ കൊറോണ വൈറസ് ബാധമൂലം യുകെയിലെ കെയര്‍ ഹോമുകളില്‍ സംഭവിച്ച മരണത്തിന്റെ യഥാർഥ കണക്കുകള്‍ പുറത്ത്​. പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സനും മറ്റ്​ മന്ത്രിമാരും നല്‍കിയ കണക്കുകളേക്കാള്‍ ഉയര്‍ന്നതാണ് പുതിയ കണക്കുകൾ എന്നത് വിവാദത്തിനും തിരികൊളുത്തി. കെയര്‍ ഹോമുകളില്‍ ഇത് വരെ 20,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

മാര്‍ച്ച് രണ്ട്​ മുതല്‍ ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ ആണ് ONS പരിശോധിച്ചത്. ഈ കാലയളവില്‍ കെയര്‍ ഹോമുകളില്‍ നടന്ന ഏകദേശം 30 ശതമാനം മരണവും കൊറോണ വൈറസ് കാരണമായിരുന്നു. യുകെയില്‍ ആകെയുള്ള 9000ത്തോളം കെയര്‍ ഹോമുകളില്‍ മിക്കവയിലും കൊറോണ ബാധ ഉണ്ടായിട്ടുണ്ട്. 20 ശതമാനത്തോളം താമസക്കാർക്കും ഏഴ്​ ശതമാനം ജീവനക്കാർക്കും കൊറോണ ബാധിച്ചെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

ഒ.എൻ.എസ്​ പുറത്തുവിട്ട കണക്കുകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെതിനും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്‍റെതിനും കടക വിരുദ്ധമാണ്. സര്‍ക്കാര്‍ കണക്കു പ്രകാരം 43 ശതമാനം കെയര്‍ ഹോമുകളില്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടായത്. കെയര്‍ ഹോമുകളിലെ യഥാർഥ മരണ നിരക്കിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇപ്പോഴുള്ളത്. പുതിയ കണക്കു പ്രകാരം കൊറോണ ബാധ മൂലം യുകെയിലെ മൊത്തം മരണ സംഖ്യ 44,000 കടന്നു.

കൊറോണ വൈറസ് ബാധമൂലം യുകെയിലെ കെയര്‍ ഹോമുകളില്‍ സംഭവിച്ച മരണത്തി​​ന്റെ യഥാർഥ കണക്കുകള്‍ പുറത്ത്​. പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സനും മറ്റ്​ മന്ത്രിമാരും നല്‍കിയ കണക്കുകളേക്കാള്‍ ഉയര്‍ന്നതാണ് പുതിയവ. കെയര്‍ ഹോമുകളില്‍ ഇത് വരെ 20,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

മാര്‍ച്ച് രണ്ട്​ മുതല്‍ ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ ആണ് ONS പരിശോധിച്ചത്. ഈ കാലയളവില്‍ കെയര്‍ ഹോമുകളില്‍ നടന്ന ഏകദേശം 30 ശതമാനം മരണവും കൊറോണ വൈറസ് കാരണമായിരുന്നു. യുകെയില്‍ ആകെയുള്ള 9000ത്തോളം കെയര്‍ ഹോമുകളില്‍ മിക്കവയിലും കൊറോണ ബാധ ഉണ്ടായിട്ടുണ്ട്. 20 ശതമാനത്തോളം താമസക്കാർക്കും ഏഴ്​ ശതമാനം ജീവനക്കാർക്കും കൊറോണ ബാധിച്ചെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

ഒ.എൻ.എസ്​ പുറത്തുവിട്ട കണക്കുകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെതിനും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്‍റെതിനും കടക വിരുദ്ധമാണ്. സര്‍ക്കാര്‍ കണക്കു പ്രകാരം 43 ശതമാനം കെയര്‍ ഹോമുകളില്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടായത്. കെയര്‍ ഹോമുകളിലെ യഥാർഥ മരണ നിരക്കിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇപ്പോഴുള്ളത്. പുതിയ കണക്കു പ്രകാരം കൊറോണ ബാധ മൂലം യുകെയിലെ മൊത്തം മരണ സംഖ്യ 44,000 കടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.