TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

സ്വന്തം ലേഖകന്‍: നടന്നു പഠിക്കുന്ന കുട്ടികളെ ഒരിടത്തിരുന്നു പഠിക്കെന്നു പറഞ്ഞ് ചീത്ത പറയാന്‍ വരട്ടെ. നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ഇരുന്നു പഠിക്കുന്ന കുട്ടികളെക്കാള്‍ ശ്രദ്ധ കൂടുമെന്ന് പഠനം. ഇതിനാല്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡിംഗ് ഡെസ്‌ക് നല്‍കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.

ടെക്‌സസിലെ എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസോഷ്യേറ്റ് പ്രഫസര്‍ മാര്‍ക് ബെന്‍ഡനാണ് പുതിയ പഠന ഫലവുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ അവസാനമാണ് ബെന്‍ഡന്‍ ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയരമുള്ള ഡെസ്‌കും ഇരിക്കാന്‍ സ്റ്റൂളും ഉള്‍പ്പെടുന്നതാണ് സ്റ്റാന്‍ഡിങ് ഡെസ്‌ക്. കുട്ടികള്‍ക്ക് എഴുന്നേറ്റുനിന്നു പഠിക്കാം, വേണമെങ്കില്‍ ഇടയ്ക്ക് അല്പ നേരം സ്റ്റൂളില്‍ ഇരിക്കുകയുമാവാം.

നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കുട്ടികളേക്കാള്‍ 12 ശതമാനം കൂടുതല്‍ കര്‍മശേഷി കിട്ടുന്നു. ഓരോ മണിക്കൂറിലും ഏഴു മിനിറ്റ് കൂടുതല്‍ പഠിപ്പിക്കുന്നതിനു തുല്യമാണിത്. നാലാം ക്ലാസിലെ മുന്നൂറോളം കുട്ടികളിലാണു ബെന്‍ഡന്‍ തന്റെ പഠനം നടത്തിയത്.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, അതിനായി കൈയുയര്‍ത്തുക, മറ്റു ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുക തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് നിഗമനം. ഇപ്പോഴത്തെ ഇരുന്നു പഠിക്കാനുള്ള ബെഞ്ചും ഡെസ്‌കും പൊണ്ണത്തടി, സമ്മര്‍ദം, നട്ടെല്ലിനുള്ള വിഷമതകള്‍ എന്നിവയ്ക്കു കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിന്നു പഠിക്കുമ്പോള്‍ 15 ശതമാനം കലോറി അധികം ചെലവാകുന്നതിനാല്‍ വണ്ണം കുറയുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി
‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി
ആരോപണങ്ങള്‍ ബാലിശം; ദിലീപ് രാജിക്കത്ത് നല്‍കിയിട്ടുണ്ട്; രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല; ഡബ്ല്യുസിസിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്; ജഗദീഷ് സംഘടനയുടെ വക്താവല്ല, അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും സിദ്ദിഖ്; താരസംഘടനയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്ന് പാര്‍വതി

ബ്രെക്‌സിറ്റ് ഡീല്‍ അന്തിമ രൂപത്തിലേക്ക്; ബ്രെക്‌സിറ്റ് പക്ഷെത്തെ ഞെട്ടിച്ച് പ്രീതി പട്ടേല്‍ തെരേസാ മേയ് വിരുദ്ധരുടെ പക്ഷത്ത്
ബ്രെക്‌സിറ്റ് ഡീല്‍ അന്തിമ രൂപത്തിലേക്ക്; ബ്രെക്‌സിറ്റ് പക്ഷെത്തെ ഞെട്ടിച്ച് പ്രീതി പട്ടേല്‍ തെരേസാ മേയ് വിരുദ്ധരുടെ പക്ഷത്ത്
ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തി; ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും
ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തി; ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും
മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും; യുഎസിന്റെ ഭീഷണിയ്ക്ക് സൗദിയുടെ മറുപടി; സൗദിയില്‍ നടക്കാനിരിക്കുന്ന സമ്മേളനം യുഎസും ബ്രിട്ടനും ബഹിഷ്‌ക്കരിച്ചേക്കും
മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും; യുഎസിന്റെ ഭീഷണിയ്ക്ക് സൗദിയുടെ മറുപടി; സൗദിയില്‍ നടക്കാനിരിക്കുന്ന സമ്മേളനം യുഎസും ബ്രിട്ടനും ബഹിഷ്‌ക്കരിച്ചേക്കും
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ചരടുവലിക്കുന്നു; ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ചരടുവലിക്കുന്നു; ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
കറാച്ചിയിലെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നത് 300 കോടിയുടെ ഇടപാട്; അന്വേഷണവുമായി പാക് സര്‍ക്കാര്‍
കറാച്ചിയിലെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നത് 300 കോടിയുടെ ഇടപാട്; അന്വേഷണവുമായി പാക് സര്‍ക്കാര്‍
കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ
കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ
പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍
പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍
More Stories..