1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2020

സ്വന്തം ലേഖകൻ: പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹരജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുതെന്നും സുപ്രീംകോടതി നിർദേശം നൽകി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 144 ഹരജികളാണ് സി.എ.എയുമായി ബന്ധപ്പെട്ട് കോടതയിക്ക് മുന്നില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അസം, ത്രിപുര കേസുകൾ പ്രത്യേകമായി പരിഗണിക്കും.

ഹരജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച സമയമാണ് എ.ജി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്റ്റേ ഇല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് സി.എ.എ നടപടിക്രമങ്ങള്‍ നീട്ടി വെക്കണമെന്ന് കപിൽ സിബൽ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നടപടിക്രമങ്ങള്‍ നീട്ടിവെക്കുന്നത് സ്റ്റേ പുറപ്പെടുവിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.

‌പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങള്‍ ഇറക്കും മുമ്പ് തന്നെ യുപി സര്‍ക്കാര്‍ നിയമം നടപ്പാക്കിത്തുടങ്ങിയെന്ന് മനു അഭിഷേക് സിങ്‍വ് സുപ്രീം കോടതിയില്‍ പറഞ്ഞു. 19 ജില്ലകളിലായി 40 ലക്ഷം ആളുകളുടെ ‌പൗരത്വം സംശയത്തിന്‍റെ നിഴലിലാണെന്നും സിങ്‍വി കോടതിയെ അറിയിച്ചു.

അതിനിടെ, എന്‍.ആര്‍.സിക്കെതിരായ ഹരജിയിലും കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കുമോയെന്ന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. മുസ്‍ലിം ലീഗിന്റെ ഹരജിയിലാണ് നാലാഴ്ചക്കകം മറുപടി നല്‍കാന്‍ കോടതി നോട്ടീസ് അയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.