1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2019

സ്വന്തം ലേഖകൻ: ബീച്ച് യാത്രയ്ക്കിറങ്ങിയ റിസ്‌റ്റോ മാറ്റിലയും ഭാര്യയും ഫിന്‍ലന്‍ഡിനും സ്വീഡനും ഇടയിലുള്ള ഹെയ്‌ലുറ്റോ എന്ന ദ്വീപിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടത്. സൂര്യാസ്തമയവും തിരമാലകളും കാണാന്‍ പോയ ഇവര്‍ക്ക് പക്ഷേ കാണാന്‍ കഴിഞ്ഞത് കടലില്‍ പരന്നു കിടക്കുന്ന അനേകം മഞ്ഞു മുട്ടകളാണ്. മാറ്റില എടുത്ത മഞ്ഞു മുട്ടകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

25 വര്‍ഷമായി ബീച്ചിനു സമീപം താമസിക്കുന്ന താന്‍ ഇതുവരെയും ഇത്തരത്തിലൊരു കഴ്ച കണ്ടിട്ടില്ലെന്നാണ് മാറ്റില ബി.ബി.സിയോട് പറഞ്ഞു. ബീച്ചിനു സമീപമുള്ള ഒളു എന്ന നഗരത്തിലാണ് ഇയാള്‍ താമസിക്കുന്നത്. മഞ്ഞു പാളികള്‍ക്കുമേല്‍ കാറ്റും വെള്ളവും അടിച്ചതുമൂലമാണ് ഇത്തരമൊരു പ്രതിഭാസമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

നിരവധി ആളുകളാണ് ഇതോടെ പ്രദേശം കാണാന്‍ എത്തിയത്. കോഴിമുട്ടയുടെ വലിപ്പത്തിലുള്ള മഞ്ഞു കട്ടകള്‍ മുതല്‍ ഫുട്‌ബോള്‍ വലിപ്പത്തിലുള്ള കട്ടകള്‍ വരെ തീരത്തുണ്ടായിരുന്നുവെന്നാണ് സന്ദർശകർ അവകാശപ്പെടുന്നത്.

തണുത്ത കാലാവസ്ഥയും കാറ്റും ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ് ഇത്തരം മഞ്ഞു മുട്ടയെന്നാണ് ബി.ബി.സിയുടെ കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞത്. കാറ്റും, തീരത്തുള്ള മഞ്ഞു പാളിയില്‍ തണുത്ത തിര വന്നടിക്കുകയും ചെയ്തതാണ് ഫിന്‍ലാന്റില്‍ മഞ്ഞു മുട്ടകള്‍ രൂപപ്പെടാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.