1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: കണിയാപുരം സ്വദേശിയായ വീട്ടമ്മയെ മദ്യം നൽകി ഭർത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വനിത കമ്മീഷൻ അറിയിച്ചു.

ഇതുവരെ സംഭവത്തിൽ ഭർത്താവടക്കം 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇവരുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും കസ്റ്റഡിയിലുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവാണ് യുവതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയത്. അവിടെവച്ച് യുവതിയ്ക്ക് മദ്യം നല്കിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് രണ്ട് ദിവസം മുൻപ് ഭർത്താവ് പ്രതികളിലൊരാളായ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയെ ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകുന്ന സമയം പ്രതികൾ രാജൻ്റെ വീടിൻ്റെ പരിസരത്തുണ്ടായിരുന്നു.

തുടർന്ന് പ്രതികളിലൊരാൾ സ്ത്രീയെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ അവർ കുഞ്ഞിനേയും എടുത്ത് പുറത്തേക്കോടി. എന്നാൽ പുറകെ വന്ന പ്രതികൾ ഭർത്താവിനെ ഒരു സംഘം മർദിക്കുന്നെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റി വിജനമായ പ്രദേശത്തു കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്.

പീഡനം നടക്കുമ്പോൾ ഭർത്താവ് കൂടെയുണ്ടായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന 5 വയസുള്ള മകൻ്റെ മുന്നിൽ വച്ചാണ് പീഡനം നടന്നത്. മകനെയും ഉപദ്രവിച്ചെന്നാണ് യുവതിയുടെ മൊഴി. കുട്ടിയെ ഉപദ്രവിച്ചതിനാൽ പ്രതികളുടെ മേൽ പോക്സോ കേസും ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.