1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: റെയ്സ് എന്ന വാഹനത്തിലൂടെ സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ജാപ്പനീസ്‌ വാഹനനിര്‍മാതാക്കളായ ടൊയോട്ട. ആഗോള തലത്തില്‍ നവംബര്‍ അഞ്ചിന് അവതരിപ്പിക്കുന്ന ഈ വാഹനം സെഗ്മെന്റിലെ തന്നെ ഫീച്ചര്‍ റിച്ച് മോഡലായിരിക്കുമെന്നാണ് വിവരം.

ടൊയോട്ടയ്ക്ക് ഏറെ കുതിപ്പേകുമെന്ന് കരുതുന്ന ഈ വാഹനം 2016-വരെ നിരത്തുകളിലുണ്ടായിരുന്ന ടൊയോട്ട റഷിന്റെ പിന്‍ഗാമിയായിരിക്കും. ടോക്യോ മോട്ടോര്‍ ഷോയില്‍ ദെയ്ഹാസ്തു അവതരിപ്പിച്ച റോക്കി എന്ന മോഡലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലെത്തുന്ന വാഹനമാണ് റെയ്സ്.

ടൊയോട്ടയുടെ ഡിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് നാല് മീറ്ററില്‍ താഴെയുള്ള റെയ്‌സിന്റെ നിര്‍മാണം. 3995 എംഎം നീളവും 1695 എംഎം വീതിയും 1620 എംഎം ഉയരത്തിലുമാണ് ടൊയോട്ട റെയ്‌സിന്റെ രൂപകല്‍പ്പന. ഇതേ വലിപ്പത്തിലുള്ള വാഹനമാണ് ദെയ്ഹാസ്തു റോക്കിയും.

ലളിതവും ഏറെ ആകര്‍ഷകവുമായ ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തിലുള്ളത്. ഒറ്റനോട്ടത്തില്‍ മഹീന്ദ്ര XUV300-നോട് നേരിയ സാമ്യം തോന്നുന്ന മുന്‍വശമാണ്. ഗ്രില്ലിന്റെ അഭാവം നിഴലിക്കുന്ന മുഖമാണ് റെയ്‌സിന്റേത്. നീളമുള്ള ഹെഡ്‌ലാമ്പ്, ഇതിന് മുകളിലായി എല്‍ഇഡി ഡിആര്‍എല്‍, വലിയ എയര്‍ഡാമും, മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് മുന്നിലുള്ളത്.

പ്രീമിയം ലുക്കിലുള്ള ഇന്റീരിയറായിരിക്കും റെയ്‌സിന്റേത്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രോമിയം ബിട്ടുകള്‍ നല്‍കിയുള്ള ഡാഷ്‌ബോര്‍ഡ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

എട്ട് നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനിലുമാണ് റെയ്‌സ് പുറത്തിറക്കുന്നത്. X,XS,G,Z എന്നീ നാല് വേരിയന്റുകളില്‍ ടു വീല്‍ ട്രൈവ്, ഫോര്‍ വീല്‍ പതിപ്പുകളില്‍ ഈ വാഹനമെത്തും. ടു വീല്‍ ഡ്രൈവിന് 10.94 ലക്ഷം മുതല്‍ 13.42 ലക്ഷം വരെയും ഫോര്‍ വീല്‍ ഡ്രൈവിന് 12.5 ലക്ഷം മുതല്‍ 14.87 ലക്ഷം വരെയുമായിരിക്കും വില.

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 98 ബിഎച്ച്പി പവറും 140.2 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ട്രാന്‍സ്മിഷന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.