1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പുതിയ ട്രാഫിക് നിയമം നടപ്പിലായി. പന്ത്രണ്ട് വർഷം മുമ്പത്തെ നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് വച്ച് കിട്ടും. 90 പോയിന്‍റെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യപ്പെടും.

ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ഒരു മാസത്തേക്കും കുറ്റം ആവർത്തിച്ചാൽ അടുത്ത 90 പോയിൻറ് എത്തുമ്പോൾ മൂന്ന് മാസത്തേക്കുമാണ് കാന്‍സല്‍ ചെയ്യുക.

കുറ്റം ആവർത്തിച്ചാൽ മൂന്നാം തവണ ആറ് മാസത്തേക്കും നാലാം തവണ സ്ഥിരമായുമാണ് ലൈസൻസ് കാൻസൽ ചെയ്യുന്നത്. ലൈസൻസ് പോയാൽ പുതിയ അപേക്ഷ നൽകാൻ ഒരു വർഷം കാത്തിരിക്കണം. കൂടാതെ നല്ലനടപ്പിനുള്ള ശിക്ഷ വേറെയും ലഭിക്കും. ഒരു മാസം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ക്ലാസിനും പങ്കെടുക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.