1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: : അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ​ഡൊ​ണാ​ൾ​ഡ്​ ട്രം​പി​െൻറ ‘ദ ​ലീ​ജി​യ​ൻ ഒാ​ഫ്​ മെ​റി​റ്റ്​ ഡി​ഗ്രി ചീ​ഫ്​ ക​മാ​ൻ​ഡ​ർ’ ബ​ഹു​മ​തി നേ​ടി​യ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, നാ​ഷ​ന​ൽ ഗാ​ർ​ഡ് മേ​ധാ​വി ശൈ​ഖ്​ സാ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ്,​ ഉ​പ​മേ​ധാ​വി ശൈ​ഖ്​ മി​ഷ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സൗ​ദ്​ അ​ൽ ഹ​ർ​ബി, കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി മേ​ധാ​വി ശൈ​ഖ്​ മു​ബാ​റ​ക്​ ദു​വൈ​ജ്​ അ​സ്സ​ബാ​ഹ്, വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ജ​ബ്​​രി, ധ​ന​മ​ന്ത്രി ബ​ർ​റാ​ക്​ അ​ൽ ഷി​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ അ​മീ​റി​നെ അ​ഭി​ന​ന്ദി​ച്ചു.

ചി​കി​ത്സ​യി​ലു​ള്ള അ​മീ​റി​ന്​ പ​ക​ര​മാ​യി ഡെ​പ്യൂ​ട്ടി അ​മീ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡൊ​ണാ​ൾ​ഡ്​ ട്രം​പി​ന്​ ന​ന്ദി അ​റി​യി​ച്ചു. വൈ​റ്റ്​ ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ അ​മീ​റി​െൻറ മൂ​ത്ത മ​ക​നും മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. മേ​ഖ​ല​യി​ലും ലോ​ക​ത്തി​ലും അ​മീ​ർ ന​ട​ത്തി​യ ന​യ​​ത​ന്ത്ര പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ വി​ശി​ഷ്​​ട ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തെ​ന്ന്​ അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ലി അ​ൽ ജ​ർ​റാ​ഹ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. കു​വൈ​ത്തും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​വും വ്യ​തി​രി​ക്​​ത​വു​മാ​യ ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​ൽ വ​ഹി​ച്ച പ​ങ്കും പ​രി​ഗ​ണി​ച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കുവൈത്ത് അമീര്‍ ഷേഖ് സബാഹിന് രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതി നല്‍കി ആദരിക്കുന്നു എന്ന വാര്‍ത്ത അത്യധികം അഭിമാനത്തോടെ കാണുന്നതായി കുവൈത്ത് ഡെപ്യൂട്ടി അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അഭിപ്രായപെട്ടു.

ലോകത്തിന് മാതൃകയായി അമീര്‍ നിര്‍വഹിച്ച നയതന്ത്ര ഇടപെടലുകളും, ഗള്‍ഫ് മേഖലയുടെ സമാധാനത്തിനു അമീര്‍ നടത്തിയ മധ്യസ്ഥ ഇടപെടലുകളും കണക്കിലെടുത്താണ് അമേരിക്ക പരമോന്നത സൈനിക ബഹുമതി നല്‍കി അമീറിനെ ആദരിക്കുന്നതെന്ന് അമീരി ദിവാന്‍ മന്ത്രി ഷേയ്ഖ് അലി അല്‍ ജെറാഹ് അല്‍ സബാഹ് അറിയിച്ചു.

അതോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കുവൈത്ത് അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് അമേരിക്കയുടെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നതില്‍ അത്യധികം അഭിമാനിക്കുന്നതായും കുവൈത്ത് ഡെപ്യൂട്ടി അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അഭിപ്രായപെട്ടു.

അതേസമയം കുവൈത്തും അമേരിക്കയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധവും, കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും, അമേരിക്കയുടെ ഉറ്റ സുഹൃത്ത് രാഷ്ട്രവുമാണ് കുവൈത്ത് എന്നും വൈറ്റ്ഹൗസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.