1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വീസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വീസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വീസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതിനാല്‍ അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കും.

ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വീസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂണ്‍ 23 നാണ് ഈയൊരു തീരുമാനം വന്നത്. ഇതിന് പിന്നാലെയാണ് നിലവില്‍ വീസയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടികളെന്നാണ് ട്രംപിന്റെ വാദം.

ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ്‌ എച്ച് 1 ബി വീസയുടെ പ്രധാന ഗുണഭോക്താക്കള്‍. ആയിരക്കണക്കിന് ആളുകളെയാണ് ഒരോ വര്‍ഷവും ഈ വീസയില്‍ അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.