1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2020

സ്വന്തം ലേഖകൻ:  നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പിനു​ മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്​ടൺ പോസ്​റ്റ്​/എ.ബി.സി ന്യൂസ്​ സർവേയിൽ 55 ശതമാനം പേരു​െട പിന്തുണ ബൈഡനാണ്​. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപിനെ​ 43 ശതമാനം പേരാണ്​ പിന്തുണച്ചത്​. സി.എൻ.എൻ/എസ്​.എസ്​.ആർ.എസ്​, ഫോക്​സ്​ ന്യൂസ്​ സർവേകളിലും ബൈഡന്​ ട്രംപിനേക്കാൾ 10​ ശതമാനം അധികം പിന്തുണയുണ്ട്​.

1936ൽ ശാസ്​ത്രീയ അഭിപ്രായ സർവേകൾ നിലവിൽവന്നതു​ മുതൽ ഏതൊരു സ്ഥാനാർഥിയേക്കാളും മികച്ച പ്രകടനമാണ്​ ബൈഡൻ കാഴ്​ചവെച്ചതെന്ന്​ ‘സി.എൻ.എൻ’ വ്യക്തമാക്കി. ശരാശരി 52-53 ശതമാനം പിന്തുണ നേടിയ ബൈഡൻ, ട്രംപിനേക്കാൾ 10-11 ശതമാനം വോട്ടുകൾക്കു​ മുന്നിലുമാണ്​.

1936 മുതലുള്ള പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പുകളിൽ നിലവി​െല പ്രസിഡൻറിനെതിരെ മത്സരിച്ച​പ്പോൾ ആകെ അഞ്ചു​ പേർ മാത്രമാണ്​ അഭിപ്രായ വോ​െട്ടടുപ്പിൽ മുന്നിലെത്തിയത്​. 1992ൽ ജോർജ്​ ബുഷിനെതിരെ മത്സരിച്ച ബിൽ ക്ലിൻറൻ മാത്രമാണ്​ അഞ്ചു​ ശതമാനത്തിലധികം വോട്ട്​ ഭൂരിപക്ഷം നേടിയത്​.

നിലവിലെ സാഹചര്യത്തിൽ ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അത്ഭു​തങ്ങൾ സംഭവിക്കണമെന്നാണ്​ തെരഞ്ഞെടുപ്പ്​ വിദഗ്​ധരുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പിൽ ഒക്​ടോബറിൽ എതിരാളി ഹിലരി ക്ലിൻറനേക്കാൾ ഏഴു​ ശതമാനം വോട്ടിനു​ പിന്നിലായിരുന്ന ട്രംപ്​ ശക്തമായ തിരിച്ചുവരവ്​ നടത്തിയിരുന്നു.

അതിനിടെ, ട്രംപ്​ കാമ്പയിൻ ത​െൻറ പരാമർശങ്ങൾ തെറ്റായ രീതിയിൽ പരസ്യത്തിൽ ഉപയോഗിച്ചതായി വൈറ്റ്​ ഹൗസ്​ കോവിഡ്​ ഉപദേശകൻ ഡോ. ആൻറണി ഫൗച്ചി വ്യക്തമാക്കി. ഏറ്റവും മികച്ച നിലയിൽ ​ട്രംപാണ്​ കോവിഡിനെ നേരിട്ടതെന്ന്​ ഡോ. ഫൗച്ചി പറഞ്ഞതായാണ്​ പരസ്യത്തിലുള്ളത്​.

അതേസമയം ഏതുവിധേനെയും ജയിച്ചു കയറാനാൻ ഡെമോക്രാറ്റിക് പാര്‍ട്ടി സംഭാവന പിരിക്കൽ ഊർജ്ജിതമാക്കി. റിപ്പബ്ലിക്കന്മാർ സ്ഥിരം പ്രകടനം കാഴ്ച വെക്കുന്ന സ്ഥലങ്ങളില്‍ അട്ടിമറി ജയം നടത്താനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. തുല്യശക്തികളായി മാറികഴിഞ്ഞിരിക്കുന്ന സെനറ്റില്‍ ഇത്തവണ മേധാവിത്വം ഉറപ്പാക്കാനാവുമെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷം നേടുന്നതിന് റിപ്പബ്ലിക്കന്മാരുടെ കൈവശമുള്ള നാല് സെനറ്റ് സീറ്റുകള്‍ നേടണം,

2020 ന് ശേഷം ഡെമോക്രാറ്റുകള്‍ക്ക് സംഭാവനകളിലൂടെ ലഭിക്കുന്ന പിന്തുണയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ടെന്നാണ് സ്ട്രാറ്റജിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.