1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിലെ അന്തരീക്ഷ വായു മലിനമെന്ന അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ. ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ജോബൈഡനുമായുള്ള അവസാനവട്ട സംവാദത്തിനിടെയായിരുന്നു ട്രംപി​െൻറ പരാമർശം.

”പ്രസിഡൻറ്​ ട്രംപ്​ ഇന്ത്യയെ മലിനമെന്ന്​​ വിളിച്ചിരിക്കുന്നു. സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെയല്ല പറയേണ്ടത്​, കാലാവസ്ഥ വ്യതിയാനം പോലെയുള്ള ആഗോള പ്രശ്​നങ്ങ​ളെ പരിഹരിക്കേണ്ടത്​ ഇങ്ങനെയല്ല. കമലഹാരിസും ഞാനും നമ്മുടെ കൂട്ടുകെട്ടിനെ വിലമതിക്കുന്നു. ഞങ്ങളുടെ വിദേശനയത്തിൽ ബഹുമാനം തിരികെ നൽകും,” ബൈഡൻ ട്വീറ്റ്​ ചെയ്​തു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്​ കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചായിരുന്നു ബൈഡ​ന്റെ വിമ​ർശനം. അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട്​ ഭൂരിഭാഗവും തനിക്കനുകൂലമാകുമെന്നാണ്​ ബൈഡ​െൻറ പ്രതീക്ഷ. അമേരിക്കയിലെ ഇന്ത്യക്കാരിൽ അധികം പേർക്കും ബൈഡനോട്​ താൽപര്യമെന്ന്​​ നേരത്തെ അഭിപ്രായസർവ്വേ കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.