1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി ജോ ബൈഡനെ അംഗീകരിച്ച് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ). അധികാരം കൈമാറുന്ന നടപടികൾ പൂർത്തിയാക്കേണ്ടത് ജിഎസ്എയാണ്. പരാജയം അംഗീകരിക്കാതിരുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവിൽ അധികാരക്കൈമാറ്റത്തിനു വഴങ്ങിയതിനു പിന്നാലെയാണ് ജിഎസ്എയുടെ തീരുമാനം പുറത്തുവന്നത്. ബൈഡന്റെ ഔദ്യോഗിക സംഘത്തിന് പ്രവർത്തനം തുടങ്ങാനായി 7.3 ദശലക്ഷം ഡോളർ ഫണ്ടും മറ്റു സൗകര്യങ്ങളും അനുവദിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രസിഡന്റ് ട്രംപ് പരാജയം അംഗീകരിക്കാതിരുന്നതോടെ അധികാര കൈമാറ്റ നടപടികൾ വൈകിയിരുന്നു. ട്രംപിന്റെ നിലപാടിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് അടക്കം അതൃപ്തിയുയർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് അധികാര കൈമാറ്റത്തിനു ട്രംപ് വഴങ്ങിയത്. അതിനു വേണ്ട നടപടികളെടുക്കാൻ വൈറ്റ് ഹൗസ് അധികൃതർക്കു നിർദേശവും നൽകി. അതിനു പിന്നാലെയാണ് ജിഎസ്എയുടെ തീരുമാനം.

അധികാര കൈമാറ്റ നടപടികൾ ജിഎസ്എ ഔദ്യോഗികമായി അംഗീകരിക്കാൻ കാത്തുനിൽക്കാതെതന്നെ തന്റെ ക്യാബിനറ്റ് അംഗങ്ങളെ ബൈഡന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കൊവിഡ്–19, വാക്സീൻ വിതരണ പദ്ധതി തുടങ്ങിയവ അടുത്ത സർക്കാരാണ് നടപ്പാക്കേണ്ടത്. ആ സാഹചര്യത്തിൽ, സർക്കാരിന്റെ ഔദ്യോഗിക ഡേറ്റ ശേഖരത്തിലേക്കു പ്രവേശനം ലഭിക്കാതിരുന്നാൽ ബൈഡന്‍ ഭരണകൂടത്തിന് അതു വലിയ തിരിച്ചടിയായേനെ. കൊവിഡ്–19 വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ ഈ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക എന്നതാണ് നിലവിൽ ടീം ബൈഡന്റെ ലക്ഷ്യം.

ന്യൂയോര്‍ക്കില്‍ കൊവിഡ്ബാ ധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍. ഏപ്രില്‍ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃത​ങ്ങളാണ് അവകാശികളെ കണ്ടെത്താന്‍ കഴിയാതെയും, സംസ്കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെയും ട്രക്കുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്. കോവിഡ്​ വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് അറിയിച്ചു.

നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇതിനകം ഹാര്‍ട്ട് റെ ഐലൻറില്‍ സംസ്കരിച്ചതായി മേയര്‍ ബില്‍ഡി ബ്ലാസിയോ അറിയിച്ചു. കോവിഡ്​ പൂര്‍ണ്ണമായും വിട്ടുമാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളില്‍ തന്നെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് 1941 മരണമാണ് ന്യൂയോര്‍ക്കില്‍ സംഭവിച്ചത്. ഹാര്‍ട്ട് റെ ഐലൻറില്‍ കൂട്ടമായി മൃതശരീരങ്ങള്‍ അടക്കം ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നതോടെ, ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ ഉറപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.