1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2019

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘വമ്പൻ’ ബോറിസിനെയാണ് ‘മോശക്കാരൻ’ കോർബിനെക്കാൾ താൻ പിന്തുണയ്ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ സുഹൃത്താണെന്നും പ്രതിപക്ഷ ലേബർ പാർട്ടിയുടെ ജെറമി കോർബിൻ മോശക്കാരനാണെന്നും ട്രംപ് പറഞ്ഞു.

ഡിസംബർ 12 ലെ തിരഞ്ഞെടുപ്പിൽ ജോൺസന്റെ ജയം തടയാൻ ആർക്കുമാവില്ലെന്നു പറഞ്ഞ ട്രംപ് പക്ഷേ, യൂറോപ്യൻ യൂണിയനുമായി ബ്രിട്ടനുണ്ടാക്കിയ ബ്രെക്സിറ്റ് കരാർ യുകെ– യുഎസ് വ്യാപാര ബന്ധത്തിനു ദോഷമാണെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ട്രംപിന്റെ ശ്രമം വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആഭ്യന്തരകാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് അനാവശ്യമായി ഇടപെടുന്നതിനെ വിമർശിച്ച് കോർബിൻ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ട്രം‌പിന്റെ കഴിഞ്ഞ ലണ്ടൻ സന്ദർശന വേളയിലും ബ്രിട്ടന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുള്ള ട്രം)പിന്റെ ശ്രമങ്ങൾ തെരേസാ മേയുയിൽ നിന്നടക്കം വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ബ്രെക്സിറ്റു ശേഷം ബ്രിട്ടനെ അമേരിക്കയുട്വ് പ്രധാന വ്യാപാര പങ്കാളിയാക്കി നേട്ടം കൊയ്യാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും വിമർശകർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.