1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2020

സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയിൽ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചൈനക്കെതിരെ യു.എസ്. ചുമത്തിയ നികുതികൾ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു. ബൈഡൻ വിജയിച്ചു എന്നാൽ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങൾ വിജയിച്ചു എന്നതാണ്. നമ്മൾ അനുദിനം വലിച്ചെറിയപ്പെടും. എന്നാൽ, ഞാൻ ജയിച്ചാൽ നിങ്ങൾ ജയിച്ചു. പെൻസിൻവാനിയ ജയിച്ചു. അമേരിക്ക ജയിച്ചു. വളരെ ലളിതമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കൻ തൊഴിലുകൾക്കെതിരായ ചൈനയുടെ ഭീഷണിയെ നേരിടാൻ എല്ലായ്പ്പോഴും ശക്തമായ നടപടി സ്വീകരിച്ചു. നമ്മുടെ കർഷകർക്ക് നൽകാനായി ചൈനയിൽ നിന്ന് വളരെയധികം പണം ഈടാക്കി. 28 ബില്യൺ ഡോളറാണ് ചൈനയിൽ നിന്ന് ലഭിച്ചത്. ഇനിയും ധാരാളം ചൈനയിൽ നിന്ന് ലഭിക്കാനുണ്ടെന്നും നികുതി ചുമത്തിയത് ചൂണ്ടിക്കാട്ടി ട്രംപ് വ്യക്തമാക്കി. 

ശക്തമായ മൽസരം നടക്കുന്ന പെൻസിൽവാനിയയിലെ ജോൺസ് ടൗണിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ഉറക്കംതൂങ്ങിയെന്ന് വിളിച്ച് ബൈഡനെ ട്രംപ് പരിഹസിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ വൻ ജനക്കൂട്ടത്തെ അഭിസം​േബാധന ചെയ്​താണ്​ പ്രസിഡൻറ്​ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമം ട്രംപ്​ പുനരാരംഭിച്ചത്​.

ഇപ്പോൾ വളരെയധികം കരുത്തു തോന്നുന്നതായും സദസ്സിലേക്ക്​ ഇറങ്ങിനടക്കാനും ഒാരോരുത്തരെയും ചുംബിക്കാനും ആഗ്രഹിക്കുന്നതായും പറഞ്ഞാണ്​ ട്രംപ്​ തുടക്കമിട്ടത്​. വരുംദിവസങ്ങളിൽ ട്രംപി​െൻറ വലിയ റാലികളും സമ്മേളനങ്ങളും രാജ്യത്തി​െൻറ വിവിധ ഭാഗത്ത്​ നടത്താൻ പദ്ധതിയുണ്ടെന്ന്​ ട്രംപ്​ കാമ്പയിനും വ്യക്തമാക്കി.

ബൈഡനെ കുറ്റപ്പെടുത്തിയാണ്​ ട്രംപ്​ പ്രചാരണം തുടങ്ങിയത്​. ആളുകളെ ആകർഷിക്കാൻ കഴിയാത്തതിനാലാണ്​ സാമൂഹിക അകലം പാലിച്ച്​ ബൈഡൻ പ്രചാരണ പരിപാടികൾ നടത്തുന്നതെന്നും ട്രംപ്​ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകു​േമ്പാഴും മാസ്​ക്കും സാമൂഹിക അകലവും പാലിക്കാതെ വൻ റാലികൾ നടത്തുന്നതിനെതിരെ ആരോഗ്യ വിദഗ്​ധർ രംഗത്തുണ്ട്​.

നവംബർ 3ന് അമേരിക്കയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ടെക്സസ് സംസ്ഥാനത്ത് ഒക്ടോബർ 13 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. സംസ്ഥാനത്തുടനീളം പോളിങ് ബൂത്തുകൾക്ക് മുന്നിൽ രാവിലെ ആറുമണിയോടെ തന്നെ വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. 2016 ലെ  തിരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തോടെയാണ് വോട്ടർമാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വോട്ടു ചെയ്യാനെത്തിയത്. പത്തും പതിനഞ്ചും മിനിട്ടാണ് ഓരോ വോട്ടർമാർക്ക് വോട്ടു രേഖപ്പെടുത്തുവാൻ വേണ്ടി വന്ന സമയം.

അഭിപ്രായ സർവേകളില്‍ വീസ്‌കോണ്‍സിനിലും മിഷിഗണിലും ഡെമോക്രാറ്റുകള്‍ മുന്നിലാണെങ്കിലും ഏതുവിധേനയും തിരിച്ചടിക്കാനാണ് റിപ്പബ്ലിക്കന്‍ ശ്രമം. ഇതിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇവിടെ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഫ്ലോറിഡ റാലി കഴിഞ്ഞാലുടന്‍ ഇവിടേക്ക് കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തണമെന്ന് മുന്‍നിര റിപ്പബ്ലിക്കന്‍ നേതാക്കളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇവിടെ നിന്നും പരമ്പരാഗത വോട്ടുകള്‍ ഭിന്നിച്ചു പോവാതിരിക്കാനും വെള്ളക്കാരുടെയും സമ്പന്നവിഭാഗത്തിന്റെയും താത്പര്യങ്ങളെ സംരക്ഷിച്ചു കൊണ്ടു കൂടെ നിര്‍ത്തുന്നതിനൊപ്പം യുവാക്കളുടെ വോട്ടും തങ്ങള്‍ക്ക് ലഭിക്കണമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. വീസ്‌കോണ്‍സിനില്‍ നേരിയ തോതില്‍ ലീഡ് വർധിപ്പിക്കാന്‍ ബൈഡന് കഴിഞ്ഞിട്ടുണ്ടെങ്കിലും മിഷിഗണില്‍ കൂടുതലും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നവരാണുള്ളത്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.