1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കുമെന്ന് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. “ഉറപ്പായും ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും,” പി.ബി.എസ് ന്യൂസ് അവറില്‍ പ്രതികരിക്കുകയാരുന്നു ഹിലരി. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്നും ഹിലരി വ്യക്തമാക്കി.

തുടര്‍ച്ചയായി പോരിനു വിളിച്ചു കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു ഹിലരി. ട്രംപ് തന്നോട് എത്രമാത്രം അസ്വസ്ഥത പ്രകടിപ്പിക്കുന്നു എന്നകാര്യം ഇതില്‍ വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

ഹിലരി തനിക്കെതിരെ മത്സരത്തിനിങ്ങണമെന്നും പക്ഷെ ഇറങ്ങുമ്പോള്‍ 33,000ത്തോളം വരുന്ന ഇ-മെയിലുകള്‍ നശിപ്പിച്ചതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും ട്രംപ് ട്വീറ്റ് ചെയിതിരുന്നു. എന്നാല്‍ എന്നെ പ്രകോപിപ്പിക്കരുതെന്നും, ട്രംപ് ട്രംപിന്റെ പണി നോക്കിയാല്‍ മതിയെന്നും ഹിലരി മറുപടി പറഞ്ഞു.

“ട്രംപിന്റെ പുതിയ ട്വീറ്റില്‍ സാധാരണയില്‍ കവിഞ്ഞൊന്നുമില്ല. എന്റെ ഇ-മെയിലിനേക്കാള്‍ കൂടുതല്‍ ഒന്നും ഇവിടെ പരിശോധിക്കപ്പെടുകയുണ്ടായില്ല. അത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒന്നുകില്‍ അയാള്‍ കള്ളം പറയുകയാണ് അല്ലെങ്കില്‍ മതിഭ്രമവുമുണ്ടായിരിക്കും. അല്ലെങ്കില്‍ രണ്ടുമായിരിക്കും. അതുകൊണ്ടു തന്നെ ട്രംപിന്റെ ട്വീറ്റില്‍ പറയുന്ന പോലെ ഒരുതരത്തിലുമുള്ള ആജ്ഞയുമില്ല. എനിക്ക് തോന്നു്ന്നു ഈയൊരു സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് വേണ്ടതെന്ന്,” ഹിലരി പി.ബി.എസ് ന്യൂസിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.