1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2021

സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോൾ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്.

ഭരണഘടനാ അധികാരം ഉപയോഗിച്ച് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് ട്രംപിനെ പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. പ്രമേയം നാളെ പരിഗണിക്കുമെന്ന തീരുമാനത്തിൽ സഭ പിരിഞ്ഞു. ട്രംപിനെ പുറത്താക്കാൻ മൈക്ക് പെൻസ് വിസമ്മതിച്ചാൽ ഇംപീച്ച്മെൻ്റ് നടപടികളിലേക്ക് നീങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനമെന്ന് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി.

ഭരണപരമായ കർത്തവ്യങ്ങൾ മറന്ന ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡൻ്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്. അതിനിടെ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് അടിയന്തരാവസ്ഥ നിലനില്‍ക്കുക.

ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റ് ജൊ ബൈഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങിനിടെ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ മുന്നയിപ്പ് നൽകിയിരുന്നു.

ഇതോട അമേരിക്കയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയില്‍ വീണ്ടും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിന് ശ്രമം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.