1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2019

സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബ്രിട്ടനില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജകീയ പ്രോട്ടോക്കോള്‍ ലംഘിച്ചു. എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്. തുടര്‍ന്ന് വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്.

ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം ഉണ്ടായത്. ചടങ്ങിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്. രാജ്ഞിയെ ആരും സ്പര്‍ശിക്കാന്‍ പാടില്ല എന്നത് ബ്രിട്ടീഷ് രാജവാഴ്ചയിലെ നിയമം.

എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രതലവനും ഈ ഉപചാരം തെറ്റിച്ചിട്ടില്ലെന്നും രാജ്ഞിയെ ഔദ്യോഗിക ചടങ്ങുകളില്‍ രാജകുടുംബത്തിന് പുറത്തുള്ളയാള്‍ കൈ കൊടുക്കാനല്ലാതെ സ്പര്‍ശിക്കാറില്ലെന്നും ബ്രിട്ടനിലെ ആചാരങ്ങള്‍ അറിയാത്ത പ്രസിഡന്റാണ് ട്രംപെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

എന്നാല്‍ ഇത്തരം ആചാരങ്ങളൊന്നും നിലവിലില്ലെന്നാണ് രാജകുടുംബത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ ഇത് ഒരു ആചാരം പോലെയാണെന്നും ലിഖിതമായ നിയമം അല്ലെന്നാണ് യു.എസ് മാധ്യമങ്ങളും വിശദീകരിക്കുന്നത്. രാജ്ഞിയോടുള്ള ട്രംപിന്റെ പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.