1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2020

സ്വന്തം ലേഖകൻ: യുഎഇ സന്ദർശക–ടൂറിസ്റ്റ് വീസകളിലുള്ളവര്‍ക്ക് ഇന്ത്യൻ അധികൃതർ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്തതായി സ്ഥാനപതി പവൻ കപൂർ അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇയിലേയ്ക്ക് വരാനായി കേരളത്തിലേതടക്കം വിമാനത്താവളങ്ങളിലെത്തിയിരുന്നവരെ അധികൃതർ തിരിച്ചയച്ചിരുന്നു. വിലക്ക് നീക്കിയത് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആശ്വാസമായി.

ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഏതു തരം വീസയിലും ആളുകളെ കൊണ്ടുവരാവുന്നതാണെന്ന് ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് ഉദ്ധരിച്ച് സ്ഥാനപതി ട്വീറ്റ് ചെയ്തു. നേരത്തെ താമസ വീസക്കാർക്ക് മാത്രമായിരുന്നു യാത്രാനുമതി.

സന്ദർശക‍–ടൂറിസ്റ്റ് വീസക്കാർക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നാട്ടിൽ കുടുങ്ങിയ കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെ പേർക്ക് യുഎഇയിലുള്ള കുടുംബത്തിനരികിലേയ്ക്ക് വരാനാകാത്തത് പ്രയാസം സൃഷ്ടിച്ചു. ഉപരിപഠനത്തിനൊരുങ്ങിയ വിദ്യാർഥികളും കുടുങ്ങി.

സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് വരുന്നവരെ നിയന്ത്രിക്കാനായിരുന്നു അധികൃതർ ഏറെ നാളുകളിൽ ഇവരെ തടഞ്ഞത്. നേരത്തെ ഇത്തരത്തിൽ വന്ന നൂറുകണക്കിന് ഇന്ത്യക്കാർ യുഎഇയിൽ ദുരിതത്തിലായിരുന്നു. ഇതാവർത്തിക്കരുതെന്നായിരുന്നു അധൃകൃതരുടെ നിലപാട്.

ഇന്ത്യയിൽ നിന്നടക്കം യുഎഇയിലേയ്ക്ക് ഭൂരിഭാഗം ആളുകളും സന്ദർശക വീസയിലെത്തുന്നത് ജോലി തേടിയാണ്. കൊവിഡ് കാരണം യുഎഇ നിർത്തലാക്കിയിരുന്ന സന്ദർശക വീസ അടുത്തിടെയാണ് പുനരാരംഭിച്ചത്. ഇതോടെ ലോകത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ ഇവിടെ എത്തിത്തുടങ്ങി. സന്ദർശക വീസയിൽ വരുന്നവർക്ക് കൊവിഡ്ഡ‍് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് അടക്കമുള്ള നിബന്ധനകൾ താമസ വീസക്കാരുടേതു പോലെ നിർബന്ധമായിരിക്കും. യുഎഇയിലെത്തിയാല്‍ വിമാനത്താവളത്തിലും കൊവിഡ് പരിശോധനയ്ക്ക് വിധേയകമാകണം. ഇതു സൗജന്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.