1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2020

സ്വന്തം ലേഖകൻ: ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മുഖംമിനുക്കൽ. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും വകുപ്പുകളിലെ മാറ്റങ്ങളും പ്രഖ്യാപിച്ചു. യുഎഇ സർക്കാർ ഇതിന് അംഗീകാരവും നൽകിയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.

ഭാവിയെ ലക്ഷ്യമിട്ട് പുതിയ കാലത്തിന്റെ ആശയങ്ങളും ആവശ്യങ്ങളും അറിഞ്ഞാണ് മന്ത്രിസഭയിലെ അഴിച്ചുപണി. സഹോദരനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം.

രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയാണ് പുതിയ മാറ്റമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ യുഎഇയിലെ സർക്കാർ സേവനങ്ങളിൽ പകുതിയും ഡിജിറ്റൽ രീതിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.