1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2021

സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു.

ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ 20 മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാം. മുതിർന്ന പൗരന്മാർ, വനിതകൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർക്ക് പ്രത്യേക ബൂത്ത് സജ്ജമാണ്. 105 സൗജന്യ വാക്സീൻ കേന്ദ്രങ്ങളാണുള്ളത്.

തിരക്കു കൂടിയതോടെ രാവിലെ 7.30 മുതൽ രാത്രി 10 വരെ സൗകര്യമൊരുക്കിയതായി അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ് പറഞ്ഞു. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 10 വരെ. യുഎഇയിൽ സ്വദേശികളും വിദേശികളുമായ 13 ലക്ഷത്തോളം പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർ, സൈനികർ, പൊലീസ്, തുടങ്ങിയവർക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി വാക്സീൻ നൽകി. കഴിഞ്ഞ മാസമാണ് പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയത്. കൊവിഡ് പരിശോധനകളും ഊർജിതമാക്കി.

യുഎഇ ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ സ്വീകരിക്കാനാകും. ലേബർ ക്യാംപുകൾ, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിയും തുടങ്ങി.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ന്ന രാ​ജ്യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ അ​റി​യി​പ്പ്. ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ സ​ജ്ജ​മാ​ണെ​ന്നും സം​ഘം താ​മ​സ​ക്കാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി (സേ​ഹ) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി 80050 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ഹ​യു​ടെ ആ​ക്ടി​ങ്​ ഗ്രൂ​പ് ചീ​ഫ് ഓ​പ​റേ​ഷ​ൻ ഓ​ഫി​സ​ർ ഡോ. ​മ​ർ​വാ​ൻ അ​ൽ കാ​ബി പ​റ​ഞ്ഞു.വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത വ​യോ​ജ​ന​ങ്ങ​ൾ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ന​ത്തെ ഞ​ങ്ങ​ളു​ടെ സ​ന്ദേ​ശം രാ​ജ്യ​ത്തെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള​താ​ണെ​ന്ന്​ തു​ട​ങ്ങു​ന്ന കു​റ​പ്പി​ലാ​ണ് യു.​എ.​ഇ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ക്താ​വ് ഡോ. ​ഫ​രീ​ദ് അ​ൽ ഹോ​സ്നി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന്​ ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല