1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ യുഎഇ കർശനമാക്കിയതിന്റെ ഭാഗമായി വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ വർധന. മേയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണു നടപടി.

ഗുരുതര കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നു രോഗവ്യാപനം കൂടിയതിനെ തുടർന്നാണിത്. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കേസ് പ്രോസിക്യൂഷനു കൈമാറും.

ദുബായിൽ കോവിഡ് പരിശോധനയ്ക്കുള്ള (പിസിആർ ടെസ്റ്റ്) നിരക്ക് 250 ദിർഹമാക്കി കുറച്ചു. 370 ആയിരുന്നു. ഹെൽത്ത് അതോറിറ്റി, ദുബായ് മെഡിക്കൽ സിറ്റി എന്നിവയ്ക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പുതിയ നിരക്ക് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ ഈടാക്കിയാൽ നടപടി സ്വീകരിക്കും. പ്രത്യേക അനുമതിയില്ലാത്ത ഒരു സ്ഥാപനവും കോവിഡ് പരിശോധന നടത്തുകയോ അതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുകയോ അരുത്. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുമ്പോളടക്കം ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കി.

1000 ദിർഹം

ഭക്ഷ്യസാധനങ്ങൾ, മരുന്ന്​, സൗന്ദര്യവർധക വസ്​തുക്കൾ, കീടനാശിനി എന്നിവ അനധികൃതമായി പ്രദർശിപ്പിക്കുന്നതും സൂക്ഷിക്കുന്നതും

ജോലിസ്​ഥലങ്ങളിൽ ജീവനക്കാർ ശുചിത്വം പാലിക്കാതിരിക്കൽ

അകാരണമായി രണ്ടാഴ്​ച​ക്കിടെ വീണ്ടും കോവിഡ്​ പരിശോധന നടത്തൽ

2000 ദിർഹം

സാംക്രമികരോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കൽ

3000 ദിർഹം

സാമൂഹിക അകലം പാലിക്കാതിരിക്കൽ

പൊതുസ്​ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്​ക്​ ധരിക്കാതിരിക്കൽ

മൂന്നു പേരിൽ കൂടുതൽ യാത്രചെയ്യുന്ന വാഹനത്തിൽ മാസ്​ക്​ ധരിക്കാതിരിക്കൽ

ഹോട്ടൽ പൂൾ, കായിക​ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മുൻകരുതൽ ലംഘനം

അനാവശ്യമായി ആരോഗ്യകേന്ദ്രങ്ങൾ സന്ദർ​ശിക്കൽ

മാർക്കറ്റുകളിലെ സ്​ഥാപനങ്ങളിൽ സുരക്ഷ

നടപടികളെടുക്കാതിരിക്കൽ

വാഹനത്തിൽ മൂന്നു​ പേർ യാത്രചെയ്യൽ (കുടുംബാംഗങ്ങൾ അല്ലെങ്കിൽ)

5000 ദിർഹം

തൊഴിലിടങ്ങളിൽ മാസ്​ക്​ ധരിക്കാതിരിക്കൽ. ജീവനക്കാർക്ക്​ 500 ദിർഹമും ചുമതലയുള്ളയാൾക്ക്​ 5000 ദിർഹമും

വാഹനങ്ങളിൽ അനധികൃതമായി ചരക്ക്​ കടത്തൽ. വാഹനം
ഒരു മാസം പിടിച്ചിടും.

പരിധിയിൽ കൂടുതൽ ജനങ്ങളെ കയറ്റുന്ന ഷോപ്പിങ്​ സെൻറർ,

റസ്​റ്റാറൻറ്​, പൂളുകൾ തുടങ്ങിയവയുടെ ഉടമകൾക്ക്​

അണുനശീകരണം നടത്താത്ത പൊതുഗതാഗത സംവിധാനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും കമ്പനി മാനേജ്​മെൻറിന്​

ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്ന സ്​ഥാപനങ്ങളിലെ ഉപകരണങ്ങൾ കൃത്യമായി അണുനശീകരണം നടത്താതിരിക്കൽ

പരിശോധന നടത്തണം എന്ന അധികൃതരുടെ നി​ർദേശം

നിരസിക്കൽ

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങൾ ലംഘിക്കൽ

വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ പ്രവേശിപ്പിക്കൽ

മുൻകരുതൽ നിർദേശം പാലിക്കാതെ തൊഴിലാളികളെ കൊണ്ടുപോകൽ

കമ്പനി വാഹനങ്ങളിൽ ജീവനക്കാർ യാത്ര ചെയ്യു​േമ്പാൾ രണ്ട്​ മീറ്റർ അകലം പാലിക്കാതിരിക്കുകയും ഗ്ലൗസ്​ ധരിക്കാതിരിക്കുകയും ചെയ്യൽ. തൊഴിലുടമക്ക്​ 5000 ദിർഹമും തൊഴിലാളികൾക്ക്​ 500 ദിർഹമും പിഴ

10,000 ദിർഹം:

കൂട്ടം കൂടുന്ന പരിപാടി സംഘടിപ്പിക്കുന്നയാൾക്ക്​ 10000 ദിർഹം, പ​ങ്കെടുക്കുന്നവർക്ക്​ 5000 ദിർഹം വീതം

ഹോം ക്വാറൻറീനിലുള്ളവരിൽ

സർക്കാർ നിർദേശിച്ച ആപ്പുകൾ ഇൻസ്​റ്റാൾ ചെയ്യാത്തവർ

സർക്കാർ സ്​മാർട്ട്​ ഡിവൈസ്​ നശിപ്പിക്കു​ക, നഷ്​ടപ്പെട്ടത്​ അറിയിക്കാതിരിക്കുക

യാത്രാനിരോധനമുള്ള എമിറേറ്റുകളിലേക്ക്​ തൊഴിലാളികളെ അനധികൃതമായി കടത്തൽ. വാഹനം ഒരുമാസം പിടിച്ചിടും

മുൻകരുതൽ പാലിക്കാത്ത കപ്പലുകളുടെ കാപ്​റ്റൻമാർക്കും ഏജൻറുമാർക്കും

20,000 ദിർഹം

സ്​മാർട്ട്​ സർവിസുകളോ ആപ്പുകളോ നശിപ്പിക്കുകയോ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയോ ചെയ്യൽ.

തെർമൽ സ്​കാനറുകൾ സ്​ഥാപിക്കാതിരിക്കൽ

അധികൃതർ ആവശ്യപ്പെട്ടാൽ

വിവരങ്ങൾ കൈമാറാത്ത മെഡിക്കൽ ലാബുകൾ

രോഗികളുടെ വിവരം കൈമാറുകയോ വിവരം നശിപ്പിക്കുകയോ ചെയ്യൽ

50,000 ദിർഹം

അധികൃതരുടെ നിർദേശം ലംഘിച്ച്​ ആശുപത്രി വാസം, ചികിത്സ, പരിശോധന തുടങ്ങിയവ ഒഴിവാക്കൽ

ക്വാറൻറീൻ ലംഘിക്കൽ

തിയറ്റർ, കായിക സംവിധാനങ്ങൾ, അമ്യൂസ്​മെൻറ്​ പാർക്ക്​, ബീച്ച്​, ഷോപ്പിങ്​ മാൾ, റസ്​റ്റാറൻറ്​, കഫെ, പാർക്ക്​, വാണിജ്യ സ്​ഥാപനം, പൂൾ തുടങ്ങിയവയിൽ കോവിഡ്​ മുൻകരുതൽ നിർദേശം ലംഘിക്കൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.