1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2020

സ്വന്തം ലേഖകൻ: ഭൗമനിരീക്ഷണരംഗത്ത് യു.എ.ഇ.യുടെ റെക്കോഡിലേക്ക് പുതിയൊരു നേട്ടം കൂടി.. യു.എ.ഇ. സമയം ബുധനാഴ്ച പുലർച്ചെ 5.33-ന് ഫ്രഞ്ച് ഗയാനയിൽനിന്നാണ് ഫാൽക്കൺ ഐ ഉപഗ്രഹവും വഹിച്ചുള്ള റഷ്യൻ സോയൂസ് റോക്കറ്റ് വിക്ഷേപിച്ചത്. അഡ്വാൻസ് ടെക്‌നോളജി സഹമന്ത്രിയും യു.എ.ഇ. സ്പേസ് ഏജൻസി ചെയർമാനുമായ സാറാ അൽ അമിരി ഫ്രഞ്ച് ഗയാനയിൽനിന്ന് സോയൂസ് റോക്കറ്റിൽ ഫാൽക്കൺ ഐ രണ്ട് വിജയകരമായി വിക്ഷേപിച്ചതായി ട്വീറ്റ് ചെയ്തു.

പദ്ധതിയുടെ വിജയത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു. ഫാൽക്കൺ ഐ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഫാൽക്കൺ ഐ രണ്ട്. എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയ്‌റോ സ്പേസ് കമ്പനിയും ചേർന്നാണ് 1190 കിലോഗ്രാം ഭാരമുള്ള ഫാൽക്കൺ ഐ ഉപഗ്രഹം നിർമിച്ചത്. സൈനികാവശ്യങ്ങൾക്കായി നിർമിച്ച ഉപഗ്രഹത്തിനായി 611 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥമാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ജൂലായിൽ ഫാൽക്കൺ ഐ ഒന്ന് വിക്ഷേപണം മോശം കാലാവസ്ഥയെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. യൂറോപ്യൻ വേഗാ റോക്കറ്റിലായിരുന്നു വിക്ഷേപണം. അടുത്തവർഷം രണ്ട് ഉപഗ്രഹങ്ങൾകൂടി വിക്ഷേപിക്കാനാണ് യു.എ.ഇ.യുടെ പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.