1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ കെട്ടിടങ്ങളിൽ നിന്ന് അഗ്നിശമന സംവിധാനം നീക്കം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹം പിഴയോ ശിക്ഷ. ഉപകരണങ്ങൾ സ്ഥാനമാറ്റം വരുത്തിയാലും കേടുവരുത്തിയാലും ശിക്ഷ ലഭിക്കും. സുരക്ഷാചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫിസ് വ്യക്തമാക്കി.

ചുമതലപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഗ്നിശമന സംവിധാനം  സ്ഥാപിക്കാതിരിക്കുകയോ അവശ്യഘട്ടങ്ങളിൽ പ്രവർത്തനക്ഷമമല്ലെങ്കിലോ നടപടിയുണ്ടാകും. ഒരു വർഷത്തിൽ കുറയാത്ത തടവോ ചുരുങ്ങിയത് 10,000 ദിർഹമോ ആണു ശിക്ഷ. കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ മാറ്റിയില്ലെങ്കിലും നടപടിയുണ്ടാകും ഊർജിത പരിശോധനകൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. കെട്ടിടങ്ങളുടെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചു താമസക്കാർക്കു ബോധവൽക്കരണം നൽകാനും തീരുമാനിച്ചു.

തീപിടിത്ത ദുരന്തങ്ങൾ ഒഴിക്കാൻ രാജ്യത്തെ എല്ലാ പാർപ്പിട-വ്യാപാര കേന്ദ്രങ്ങളിലും  സ്മാർട് പ്രതിരോധ കവചമൊരുക്കുന്നുണ്ട്.  തീയോ പുകയോ പടർന്നാൽ ഉടൻ അലാം റിസീവിങ് സെന്ററിൽ (എആർസി) വിവരമെത്തും. അപകടമുണ്ടായ സ്ഥലം, അപകടവ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിർണയിക്കാനും അടുത്തുള്ള സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുടെ സേവനം ഏകോപിപ്പിക്കാനും കഴിയും. അടുത്തവർഷമാകുമ്പോൾ 1.5 ലക്ഷം കെട്ടിടങ്ങളിൽ ഇതു നടപ്പാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.