1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2020

സ്വന്തം ലേഖകൻ: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​വേ​ള​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​​ക്ക്​ പി​ഴ​യി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. മൂ​ട​ൽ​മ​ഞ്ഞു​ള്ള​പ്പോ​ൾ ദൂ​ര​ക്കാ​ഴ്ച​ക്കു​ള്ള ത​ട​സ്സം മാ​റു​ന്ന​തു​വ​രെ അ​ബൂ​ദ​ബി​യി​ലെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ റോ​ഡു​ക​ളി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​മൂ​ലം റോ​ഡു​ക​ളി​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യു​ന്ന​തി​നാ​ൽ ട്ര​ക്കു​ക​ൾ, ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം അ​ബൂ​ദ​ബി പൊ​ലീ​സ് പ​ല ഭാ​ഗ​ത്തും ത​ട​ഞ്ഞു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​മാ​ണി​ത്. റോ​ഡ്​ സു​ര​ക്ഷ നി​യ​മം പാ​ലി​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്ക് 500 ദി​ർ​ഹം പി​ഴ​യും നാ​ല് ട്രാ​ഫി​ക് പോ​യ​ൻ​റു​ക​ളും പി​ഴ ല​ഭി​ക്കു​മെ​ന്ന് പൊ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ൽ വെ​ളി​പ്പെ​ടു​ത്തി. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് മൂ​ട​ൽ​മ​ഞ്ഞ് സ​മ​യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മൂടൽമഞ്ഞുള്ള സമയങ്ങളിൽ ട്രക്കുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ നഗരത്തിലെ റോഡുകളിലേക്ക് പ്രവേശിക്കുന്നത് വിലക്കി. ദൃശ്യപരിധി കുറയുന്നതുമൂലം അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. പ്രധാന റോഡുകളിലേക്കും ഉൾപ്രദേശങ്ങളിലെ റോഡുകളിലേക്കും വിലക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.