1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് യു.എ.ഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

യു.എ.ഇയില്‍ ഉടനീളമുള്ള പൊതുവിദ്യാലയങ്ങളില്‍ മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നാണ് പുതിയ സംരംഭം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി ക്ലീനര്‍മാര്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്കും വിദേശിക്കള്‍ക്കും സേവനം ലഭിക്കും.

കൊവിഡ് മുന്നണിപ്പോരാളികളുടെ 1850 കുട്ടികള്‍ക്ക് പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 ന് മുന്‍പ് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.