1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2020

സ്വന്തം ലേഖകൻ: ണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളെ വീടിനു വെളിയിൽ കൊണ്ടുപോകുമ്പോൾ മാസ്ക് ധരിപ്പിക്കണമെന്ന് നിർദ്ദേശം. എന്നാൽ ശ്വാസകൊശ പ്രശ്നവും മറ്റ് മാരക രോഗങ്ങളുമുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. തനിയെ മാസ്ക് മാറ്റിക്കളയാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎഇ സർക്കാർ വക്താവ് ഡോ.ഒമർ അൽ ഹമ്മാദി വ്യക്തമാക്കി.

കൊവിഡിൽ നിന്നും കുട്ടികളും സുരക്ഷിതരല്ല. കുട്ടികളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവർ വൈറസ് വാഹകരാകാം. മറ്റുള്ളവർക്ക് അതെളുപ്പത്തിൽ ബാധിക്കാം. മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറക്കും.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. ഒമർ അൽ ഹമ്മദി ചൂണ്ടിക്കാട്ടി. വൈറസ് നീന്തൽക്കുളങ്ങളിലൂടെ വ്യാപിക്കുന്നെന്ന് തെളിയിക്കാൻ ശാസ്ത്രീയ കണ്ടെത്തലുകളില്ല. എന്നാൽ മറ്റ് നീന്തൽക്കാരിൽ നിന്നും കൃത്യമായ അകലം ഉറപ്പുവരുത്തുകയും വെള്ളത്തിൽ നിന്നും കയറുമ്പോൾ മുഖാവരണം ധരിക്കുകയും വേണം. കൊവിഡ് നെഗറ്റീവ് ആയ വ്യക്തിയുമായാണ് സമ്പർക്കമെങ്കിലും മുൻകരുതൽ നടപടികൾ കൃത്യമായി പാലിച്ചിരിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.