1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2020

സ്വന്തം ലേഖകൻ: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണമിച്ച് യുഎഇയില്‍ സ്മരണാ ദിനം ആചരിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ രാജ്യം സംരക്ഷിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയിൽ രാവിലെ 11.30 ന് നടന്ന ഒരു മിനിറ്റ് നിശബ്ദ പ്രാർഥനയിൽ സ്വദേശികളും വിദേശികളും പങ്കുചേർന്നു. യുഎഇയുടെ യശസ്സ് ഉയര്‍ത്തി ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനിടെ ജീവന്‍ ത്യജിച്ച സൈനികരെ രാജ്യം അഭിമാനത്തോടെ ഓർക്കുമെന്ന് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

എത്ര തലമുറകള്‍ കഴിഞ്ഞാലും യുഎഇ ജനതയുടെ മനസ്സില്‍ രക്തസാക്ഷികള്‍ ജീവിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വീറ്റ് ചെയ്തു. യുഎഇക്കു പുറത്തും അകത്തും വിവിധയിടങ്ങളിൽ മരണമടഞ്ഞ സൈനികരുടെ ഓർമയാചരിച്ചാണ് എല്ലാവർഷവും നവംബർ 30 ന് രാജ്യം സ്മരണാദിനം ആചരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.