
സ്വന്തം ലേഖകൻ: യുഎഇയുടെ 49ാമത് ദേശീയ ദിനാഘോഷത്തിൽ മലയാളികൾ ഉൾപ്പെടെ വിദേശികൾക്കും പങ്കെടുക്കാൻ അവസരം. എയ്ഷി ബിലാദി (ഞങ്ങളുടെ രാജ്യം നീണാൾ വാഴട്ടെ) എന്നു തുടങ്ങുന്ന ദേശീയ ഗാനത്തിന്റെ ആദ്യ 2 വാക്കുകൾ പാടി റെക്കോർഡ് ചെയ്ത് യുഎഇക്ക് സമർപ്പിച്ച് ആഘോഷത്തിന്റെ ഭാഗമാകാം.റെക്കോർഡ് ചെയ്ത വിഡിയോ uaenationalday.ae വെബ്സൈറ്റിൽ ഈ മാസം 30നകം അപ് ലോഡ് ചെയ്യണം.
@OfficialUAEND ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും പോസ്റ്റ് ചെയ്യാം. #Eishy_Bilady ഹാഷ്ടാഗ് ചെയ്യണം. ഇവയിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ദൃശ്യങ്ങൾ ചേർത്തുവച്ച് ഡിസംബർ 2നു നടക്കുന്ന യുഎഇ ദേശീയദിന പരിപാടിയിൽ അവതരിപ്പിക്കും. തൽസമയ സംപ്രേഷണവുമുണ്ടാകും.
വിവിധ രാജ്യക്കാർ യുഎഇ ദേശീയ ദിനത്തിൽ ഒന്നിക്കുന്ന അപൂർവ പരിപാടിയായിരിക്കും ഇതെന്നു ആഘോഷ കമ്മിറ്റി അംഗം ഖൽഫാൻ അൽ മസ്റൂഇ പറഞ്ഞു. മികച്ച ഭാവിക്കായി ഒരുമിച്ചു നിൽക്കുന്നതിന്റെ സന്ദേശം പകരുകയാണ് ലക്ഷ്യം. ഐക്യത്തിന്റെ വിത്തുകൾ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല