1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2019

സ്വന്തം ലേഖകൻ: നാല്‍പ്പത്തിയെട്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വീണ്ടും ലോക റെക്കോര്‍ഡിട്ട് യുഎഇ. ഏറ്റവും വലിയ ദേശീയപതാക പാറിച്ചാണ് ആകാശത്ത് യുഎഇ റെക്കോര്‍ഡ് കുറിച്ചത്. 144.28 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള പതാകയാണു ദുബൈയുടെ ആകാശത്ത് ആകാശച്ചാട്ടക്കാരുടെ സംഘം പാറിച്ചത്.

ദുബൈ പാം ജുമൈറക്കു മുകളില്‍നിന്നായിരുന്നു സ്‌കൈ ഡൈവര്‍മാര്‍ വിമാനത്തില്‍നിന്നു താഴേക്കു ചാടിയത്. ദേശീയ പതാകയുമായുള്ള ആകാശച്ചാട്ടത്തിന്റെ വീഡിയോ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

“രാജ്യത്തിനു മറ്റൊരു അഭിമാന നിമിഷം,” എന്നാണ് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഉത്സവ ലഹരിയിലാണ് ദുബൈയും മറ്റ് എമിറേറ്റുകളും. അവധി ദിവസങ്ങൾ ലഭിച്ചതിനാൽ ജനങ്ങളും ആഘോഷത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.