1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2020

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കും. ബാക്കിയെല്ലാ ജില്ലകളിലും പിസിആർ പരിശോധന നടത്താനുള്ള സാംപിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ ആശങ്കകൾക്കും പരിഹാരമായിട്ടുണ്ട്. കേരളത്തിൽ ആദ്യം ആറിടത്തു മാത്രമായിരുന്നു ലാബുകൾ ഉണ്ടായിരുന്നത്.

തുടർന്നാണ് 22 ഇടങ്ങളിൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഫ്രാഞ്ചൈസി ആരംഭിച്ചത്. യുഎഇ സർക്കാർ അംഗീകൃത പ്യുവർ ഹെൽത്തുമായി സഹകരിച്ചാണിത്. പ്യുവർ ഹെൽത്ത് ആണ് എൻഒസി സർട്ടിഫിക്കറ്റ് നൽകുന്നത്. ബാക്കിയുള്ള ജില്ലകളിൽ നിന്നെല്ലാം ഫ്രാഞ്ചൈസികൾ മുഖേനയോ ഹോം കള ക്ഷൻ മുഖേനയോ സ്രവം ശേഖരിച്ച് മൈക്രോ ഹെൽത്ത് ലാബ് അവരുടെ കോഴിക്കോട് അരയടത്തുപാലത്തിലെ ഐസിഎംആർ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധന നടത്തുന്നത്. 12 മണിക്കൂർ കൊണ്ട് സാംപിളുകൾ ഇവിടെ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി വിവരം നൽകും.

യുഎഇ സർക്കാരിന്റെ പ്യുവർ ഹെൽത്ത് പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ ലഭിക്കുന്നത് അനുസരിച്ച് അവർ പരിശോധനാ വിവരം പ്യുവർ ഹെൽത്തിനു കൈമാറും. മൈക്രോ ഹെൽത്തിന്റെ കോഴിക്കോട് അരയടത്തുപാലം, കാവുനഗർ, കൊയിലാണ്ടി, താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ശാഖകളിൽ സാംപിളുകൾ നൽകുന്നവർക്ക് പണം അടയ്ക്കേണ്ടതില്ല. എന്നാൽ ബാക്കിയുള്ള എല്ലാ മെക്രോഹെൽത്ത് ലാബ് ഫ്രാഞ്ചൈസികളിലും ഹോം കളക്ഷനിലും സർവീസ് ചാർജ് നൽകണം. ദൂരം അനുസരിച്ചാണ് ഇതിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേ സമയം മൈക്രോ ഹെൽത്ത് ലാബുകൾ ഇല്ലാത്ത ഇന്ത്യയുടെ ബാക്കി സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഐസിഎംആർ അംഗീകൃത ലാബുകളിലെ പിസിആർ ഫലം ഹാജരാക്കിയാൽ മതിയെന്ന് കഴിഞ്ഞദിവസം യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു. പ്രത്യേകിച്ച് എമിറേറ്റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലാബുകളുടെ കുറവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. അതേ സമയം വിവിധ വിമാനക്കമ്പനികൾ വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത് എന്നതിനാൽ യാത്ര പുറപ്പെടും മുമ്പ് അവരുമായി നേരിട്ട് അന്വേഷണം നടത്തണമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പു നൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.