1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു.

വടക്കൻ എമിറേറ്റുകളിൽ ആകാശം  ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. തെക്കു കിഴക്കൻ മേഖലകളിൽ പൊടിക്കാറ്റ് പ്രതീക്ഷിക്കാം. താപനില 23 ഡിഗ്രി സെൽഷ്യസ് വരെ താഴും.

മഴക്കാലം 16-ന് തുടങ്ങി ഡിസംബർ ആറിന് അവസാനിക്കും. ഇക്കാലത്ത് പ്രതീക്ഷിക്കുന്ന ഏറ്റവും കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ് ആണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയും ആലിപ്പഴവർഷവുമുണ്ടായി. തിങ്കളാഴ്ച അജ്മാൻ, ഷാർജ, അൽഐൻ എന്നിവിടങ്ങളിലും മഴ ലഭിച്ചു.

ചൊവ്വാഴ്ച ഖത്തറിൽ മഴയ്ക്ക് സാധ്യത 

ചൊവ്വാഴ്ച ഖത്തറിൽ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത.  ഇടിയോടു കൂടിയ മഴയും കനത്ത കാറ്റും ഉണ്ടാകും. ആലിപ്പഴം പൊഴിയാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പകൽ ചൂടാണെങ്കിലും രാത്രിയിൽ മഴ പെയ്യും. ദോഹയിൽ  താപനില 27– 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും.

മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. അമിത വേഗം പാടില്ല. നിശ്ചിത ട്രാക്കിലൂടെ മാത്രമേ യാത്ര പാടുള്ളു. മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം.  മഴയുള്ളപ്പോൾ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഓൺ ആക്കണം. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം. റോഡിലെ വെള്ളക്കെട്ടുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.