1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: യുഎഇ താമസവീസ കഴിഞ്ഞവർ ഇന്നുമുതൽ പിഴ നൽകണം. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വീസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനി മുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വീസ നിയമാനുസൃതമാക്കാനോ സാധിക്കൂ. എമിറേറ്റ്‌സ് ഐ.ഡി. കഴിഞ്ഞവരും പിഴ നൽകണം.

ആദ്യദിനം 125 ദിർഹവും പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് പിഴയീടാക്കുക. കൂടാതെ രാജ്യം വിടുമ്പോൾ 250 ദിർഹം അധികമായി നൽകണം. എമിറേറ്റ്‌സ് ഐ.ഡി. പുതുക്കാത്തവർക്ക് ദിവസം 20 ദിർഹവും പിഴ ചുമത്തും. 

ജൂലൈ 12ന്​ ശേഷം വീസ കാലാവധി അവസാനിച്ചവരിൽനിന്ന്​ നേരത്തേ തന്നെ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു. ഇവർക്ക്​ ഒരു മാസമാണ്​ ഗ്രേസ്​ പീരിയഡ്​ നൽകിയിരുന്നത്​. ഈ തീയതിയും കഴിഞ്ഞ്​ വീസ പുതുക്കാതെ രാജ്യത്ത്​ തുടരുന്നവരിൽനിന്നാണ്​ പിഴ ഈടാക്കുന്നത്​. വീസ തീയതി കഴിഞ്ഞ ദിവസം മുതൽ ഒരു മാസത്തെ ഗ്രേസ്​ പീരിയഡിന്​ ശേഷമുള്ള ദിവസങ്ങളിലെ പിഴയാണ്​ ഈടാക്കുന്നത്​. 

ആറുമാസം കഴിഞ്ഞാൽ ഇത്​ 50 ദിർഹമായി ഉയരും. എമിറേറ്റ്​സ്​ ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്​. ഇവർക്ക്​ പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്​.എ അധികൃതരെ സമീപിക്കാം.

അതേസമയം ആറ്്‌ മാസത്തിൽ കൂടുതൽ യുഎഇ.ക്ക് പുറത്തുള്ള താമസവീസക്കാർക്ക് തിരിച്ചുവരാനാകുമെന്ന് ദുബായ് ഇമിഗ്രേഷൻ അറിയിച്ചു. വീസ സാധുവായിരിക്കണം. താമസവീസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും പിഴകളെക്കുറിച്ചും കൂടുതലറിയാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (www.ica.gov.ae) വെബ്‌സൈറ്റ് പരിശോധിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.