1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2020

സ്വന്തം ലേഖകൻ:  മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചു. ഇന്നു(ഞായർ) മുതൽ പിഴ ഒടുക്കിയാലേ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും വീസ നിയമാനുസൃതമാക്കാനും സാധിക്കുകയുള്ളൂ. കൊവിഡ്19 നെ തുടർന്നായിരുന്നു അധികൃതർ  3 മാസത്തെ ഇളവ് അനുവദിച്ചിരുന്നത്.

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇൗ വർഷം ഡിസംബർ വരെ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് െഎ‍ഡൻ്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പ് അതോറിറ്റി (െഎസിഎ) തീരുമാനം മാറ്റുകയായിരുന്നു. ‌എമിറേറ്റ്സ് ഐഡിയുടെ കാലാവധി കഴിഞ്ഞവരും ഇന്ന് മുതൽ പിഴയൊടുക്കണമെന്നും വ്യക്തമാക്കി.

ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്തുള്ള താമസ വീസക്കാർക്ക് ഇനിയും തിരിച്ചുവരാനാകുമെന്ന് ദുബായ് എമിഗ്രേഷൻ അധികൃതർ പറഞ്ഞു. നിങ്ങളുടെ വീസ സാധുവായിരിക്കണമെന്ന് മാത്രം. അതേസമയം, ദുബായിക്ക് പുറത്തുള്ള എമിറേറ്റുകളിലെ വീസക്കാർ  െഎസിഎ (ICA)യിൽ അന്വേഷിച്ച ശേഷമായിരിക്കണം യാത്ര പുറപ്പെടേണ്ടത്.

കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു വീസ കാലാവധി കഴിഞ്ഞവർക്ക് അധികൃതർ ഇളവ് അനുവദിച്ചിരുന്നത്. മാർച്ച് 1 മുതൽ ജൂലൈ 11 വരെയായിരുന്നു അനുവദിച്ച സമയം. എന്നാല്‍ ജൂലൈ 11 ന് ശേഷം വീസ കാലാവധി കഴിഞ്ഞവർക്ക് ആദ്യം അനുവദിച്ച 3 മാസത്തെ ഗ്രേസ് പിരിയഡ് ലഭിക്കുകയില്ല. 

സാധാരണ നൽകാറുള്ള 30 ദിവസത്തെ ഗ്രേസ് പിരിയഡ് മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് ഒരു മാസത്തെ ഗ്രേസ് പിരിയഡിന് ശേഷം ആദ്യ ദിവസം മുതലുള്ള പിഴ ഒടുക്കേണ്ടിവരും. അതായത്, ജൂലൈ 12നാണ് നിങ്ങളുടെ വീസ തീർന്നതെങ്കില്‍ അന്നു മുതൽ  ഒാഗസ്റ്റ് 11 വരെയുള്ള സമയം മാത്രമേ പിഴ കൂടാതെ പുതുക്കാൻ  അനുവദിക്കുന്നുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.