1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക്​​ വിമാനം പുറപ്പെടുന്നതിന്​ തൊട്ടുമുൻപ്​ യാത്രാ അനുമതി ​നിഷേധിച്ചു. ചൊവ്വാഴ്​ച രാത്രി കോഴിക്കോട്​ വിമാനത്താവളത്തിലാണ്​ സംഭവം. എമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ്​ പാസുമായി വെയിറ്റിങ്​ ലോഞ്ചിലെത്തിയ ശേഷമാണ്​ ഇവരെ തിരിച്ചിറക്കിയത്​.

ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക്​ മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട്​ സ്വദേശി ഡോ. മുബാറഖി​െൻറ മകൻ നിഹാൽ, ഭർത്താവി​െൻറ അടുക്കലേക്ക്​ മടങ്ങിയ തൃശൂർ സ്വദേശിയായ ഫാർമസിസ്​റ്റ്​ ഷംന കാസിമിനുമാണ്​​ അനുമതി നിഷേധിച്ചത്​. വിസിറ്റിങ്​ വിസക്കാർക്ക്​ യാത്ര ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ ഇവരെ വിലക്കിയത്​.

സന്ദർശക​ വിസക്കാർക്ക്​ യാത്ര ചെയ്യാൻ യു.എ.ഇ അനുമതി നൽകിയിട്ടുണ്ടെന്ന്​ ഇവർ പറഞ്ഞെങ്കിലും വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ കനിഞ്ഞില്ല. ഇവരെ കൊണ്ടുപോകാൻ തയാ​റാണെന്ന്​ ​ൈഫ്ല ദുബൈ എയർലൈൻ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.

ചൊവ്വാഴ്​ച രാത്രി 9.30നായിരുന്നു വിമാനം. കോവിഡ്​ പരിശോധന പൂർത്തിയാക്കിയതി​െൻറ സർട്ടിഫിക്കറ്റുമായാണ്​ ഇവർ വിമാനത്താവളത്തിൽ എത്തിയത്​. വിസിറ്റിങ്​ വിസക്കാർക്ക്​ ഇൻഷ്വറൻസ്​ വേണമെന്ന നിബന്ധനയുള്ളതിനാൽ ഇൻഷ്വറൻസും എടുത്തിരുന്നു. എമി​ഗ്രേഷനിലെത്തിയപ്പോൾ ഉദ്യോഗസ്​ഥർ സന്ദർശക വിസക്കാരുടെ കാര്യത്തിൽ സംശയം പറഞ്ഞു.

എന്നാൽ, പിന്നീട്​ ക്ലിയറൻസ്​ നൽകി. വിമാനത്തിലേക്ക്​ കയാറാൻ സമയമായപ്പോഴാണ്​​ എമിഗ്രേഷൻ അധികൃതർ എത്തി തടഞ്ഞത്​. ഇവർക്കൊപ്പമുണ്ടായിരുന്ന റസിഡൻറ്​ വിസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്​തു.

ഇന്ത്യയിൽ നിന്ന്​ യാ​ത്രാ അനുമതി ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മലയാളികളായ സഹോദരങ്ങൾ അമേരിക്ക വഴി ദുബൈയിലേക്ക്​ യാത്ര ചെയ്​തിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ്​ ദുബൈയിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസകൾ അനുവദിച്ച്​ തുടങ്ങിയത്​. എന്നാൽ, ഇന്ത്യയിലെ എമിഗ്രേഷൻ തടസങ്ങൾ മൂലം ഇവർക്ക്​ യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നാണ്​ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.