1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2020

സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക്​ സന്ദർശക വിസക്കാർ യാത്രാ​ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ എത്തിത്തുടങ്ങി. കോഴിക്കോട്​ കുറ്റ്യാടി സ്വദേശി നൗറ സ്​മയാണ്​ കേരളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ ​ൈഫ്ല ദുബൈ വിമാനത്തിൽ പുറപ്പെട്ട നൗറ 5.45ന്​ ദുബൈയിലെത്തി.

സന്ദർശക വിസക്കാർക്ക്​ യു.എ.ഇ അനുമതി നൽകിയതോടെ കഴിഞ്ഞയാഴ്​ച നൗറ യു.എ.ഇയി​ലെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ നിന്ന്​ മടങ്ങേണ്ടി വന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയും അനുമതി നൽകിയതോടെയാണ്​ വീണ്ടും യാത്രക്ക്​ ശ്രമിച്ചത്​. ദുബൈയിൽ ബിസിനസ്​ നടത്തുന്ന മുഹമ്മദ്​ സാദിഖി​െൻറയും​ നജ്​മയുടെയും മകളായ അസ്​മ ബി.ഡി.എസ്​ വിദ്യാർഥിനിയാണ്​. സ്​മാർട്​ ട്രാവൽസ്​ എം.ഡി അഫി അഹ്​മദാണ്​ നൗറക്ക്​ യാത്രാസൗകര്യം ഒരുക്കിയത്​. കേരളത്തിൽ നിന്നുള്ള നൂറോളം പേർ ഇന്ന്​ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.