1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2019

സ്വന്തം ലേഖകൻ: യുഎഇയിൽ ഈ ആഴ്ച കനത്ത മഴക്ക് സാധ്യത. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കൻ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തീരദേശ, പർവത മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിൽ ആറടി ഉയരത്തിൽ വരെ തിരകൾ രൂപപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടൽത്തീരത്തു നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് നിർദേശം. വാദികൾക്കു കുറുകെ കടക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. യുഎഇയിലും ഒമാനിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. താഴ്ന്ന മേഖലകൾ പലതും വെള്ളത്തിലായതു മൂലം ജനജീവിതം പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായി.

ദുബൈ, അബുദാബി, ഷാർജ എമിറേറ്റുകളിൽ പകൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വടക്കൻ എമിറേറ്റുകളിൽ നേരിയ തോതിൽ മഴ പെയ്തു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി അബുദാബി മീഡിയാ ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അബുദാബിയിലും രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ തുടരുന്നതിനാല്‍ റോഡുകളിലെ ദൂരക്കാഴ്ചയെയും ബാധിക്കും.

നവംബര്‍ 15 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 18 തിങ്കളാഴ്ച വരയാണ് മുന്നറിയിപ്പ്. യഥാസമയങ്ങളില്‍ അധികൃതര്‍ പുറത്തിറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണണെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. കടലില്‍ കുളിക്കാനിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.