1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: മതപരമായ ആചാരവൈവിധ്യങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ, ഉയിഗുറുകൾക്കെതിരെ വർഷങ്ങളായി നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. ഉയിഗുറുകളെ ലക്‌ഷ്യം വെച്ചുള്ള സിസിടിവി നിരീക്ഷണങ്ങളും, അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവണ്മെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും, കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ ‘റീഎജുക്കേഷൻ ‘ ക്യാമ്പുകളിൽ പാർപ്പിച്ചുകൊണ്ടുള്ള ചൈനീസ് വിദ്യാഭ്യാസവും, സാംസ്കാരികമായ തെറ്റുതിരുത്തലും, പുനർവിദ്യാഭ്യാസവും ഒക്കെ ആ നയങ്ങളുടെ ഭാഗമായിരുന്നു.

എന്നാൽ, ഇങ്ങനെ ഒരു പ്രത്യേക മതവിഭാഗത്തെ ലക്‌ഷ്യം വെച്ചുള്ള ചൈനീസ് സർക്കാരിന്റെ വേട്ടയാടലുകളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഉയിഗുർ മുസ്ലിങ്ങളുടെ ഖബറുകൾ വിവേചന ബുദ്ധിയില്ലാതെ തോണ്ടി സ്ഥലം മാറ്റിയിരിക്കുന്നു എന്ന വാർത്ത. വികസനം മുതൽ ശ്മശാനങ്ങളുടെ ഏകീകരണം വരെ പല കാരണങ്ങളും സർക്കാർ നിരത്തുന്നു. തലമുറകളായി ഉയിഗുർ മുസ്ലിങ്ങൾ തങ്ങളുടെ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ അടക്കുന്ന നൂറുകണക്കിന് ശ്മശാനങ്ങളുണ്ട് സിൻജിയാങ് പ്രവിശ്യയിൽ. അവയിൽ മിക്കതും ഇപ്പോൾ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയിരിക്കുകയാണ്.

2014 മുതൽ ചൈനീസ് സർക്കാർ തോണ്ടിനിരത്തിയത് 45 ശ്‌മശാനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതിൽ മുപ്പതെണ്ണവും തോണ്ടിയത്. ആഗോളതലത്തിൽ പലതരത്തിലുള്ള നടപടികളും ഇതിന്റെ പേരിൽ ചൈനയ്‌ക്കെതിരെ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉയിഗറുകളോടുള്ള വിവേചനത്തിന്റെ പേരിൽ ചൈനയിലെ ചില ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്.

എന്നാൽ ചൈനയിൽ നിന്ന് പലായനം ചെയ്ത് ഉയിഗർ മുസ്ലിങ്ങളിൽ പലരും ഈ ഖബർ തോണ്ടൽ അടക്കമുള്ള നടപടികളെ മതത്തിന്റെ പേരിലുള്ള വേട്ടയാടലായി മാത്രമല്ല കാണുന്നത്. “എന്റെ അഞ്ചു തലമുറ പിന്നോട്ടില്ല പൂർവികന്മാരാണ് ആ ഖബറിടങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ആ മണ്ണിനെ തോണ്ടി നിരത്തുമ്പോൾ അറ്റുപോവുന്നത് മണ്ണുമായുള്ള എന്റെ ബന്ധം കൂടിയാണ്,” ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ നൂർഗുൽ എന്ന ഉയിഗുർ മുസ്ലിം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.