1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2020

സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ പ്രാബല്യത്തിൽ തുടരാൻ സാധ്യതയുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട്. ബോറിസ് ജോൺസന്റെ പുതിയ ടിയർ സംവിധാനത്തിനെതിരെ ടോറി എം‌പിമാർ കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ലേബറിന്റെ പിന്തുണ തേടിയേക്കുമെന്നും സൂചനയുണ്ട്. ഏതാണ്ട് 70 ടോറി എം‌പിമാരാണ് ജോൺസന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

ജനുവരി അവസാനത്തോടെ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചാലും ജീവിതം സാധാരണ നിലയിലാകുന്നതിന് അടുത്ത വർഷം ഈസ്‌റ്ററെങ്കിലും ആകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പ്രധാനമന്ത്രിക്കും മുതിർന്ന മന്ത്രിമാർക്കും സർക്കാർ ശാസ്ത്ര ഉപദേഷ്ടാക്കൾ നൽകുന്ന ഈ മുന്നറിയിപ്പ്, ജോൺസന്റെ സമീപകാലത്തെ ശുഭാപ്തി വിശ്വാസത്തിന് വിരുദ്ധമാണ്.

ചൊവ്വാഴ്ച പുതിയ ടിയർ സംവിധാനത്തിനെതിരെ വോട്ടു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ വിമത ടോറി എംപിമാർക്കെതിരെ കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് ആഞ്ഞടിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദർഗ്ദരുടെ മുന്നറിയിപ്പ്. സർക്കാരിന്റെ പുതിയ പുതിയ നിയന്ത്രണങ്ങൾ എം‌പിമാർ പരാജയപ്പെടുത്തിയാൽ ഇംഗ്ലണ്ടിലെ എല്ലാ ആശുപത്രികളും കൊവിഡ് -19 കേസുകൾ കൊണ്ട് നിറയുമെന്ന് ഗോവ് ടൈംസിൽ എഴുതിയ ലേഖനത്തിൽ വാദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.