1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും കൊറോണ വൈറസിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ആശങ്ക. രണ്ടാമതും കൊവിഡ് വ്യാപനമുണ്ടായാൽ ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. വ്യാപനം ഉണ്ടായാൽ എം 25 മോട്ടോർവേ അതിർത്തിയാക്കി ലണ്ടൻ നഗരം പൂർണമായും അടയ്ക്കാനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്.

സ്കൂൾ തുറക്കുകയും തണുപ്പുകാലം ആരംഭിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സെക്കൻഡ് വേവിനെ മറികടക്കാനാണ് ശക്തമായ പ്രാദേശിക ലോക്ക്ഡൌണിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് രണ്ടാംവരവിന്റെ ഭീഷണി നേരിടാനുള്ള വിവിധ സാധ്യതകൾ സർക്കാർ ആരാഞ്ഞത്.

ആശുപത്രി ജീവനക്കാർക്കിടയിൽ കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടാകാതിരിക്കാൻ എൻഎച്ച്എസ് നടപടി തുടങ്ങി. ഈ കുരുതൽ നടപടിയുടെ ഭാഗമായി രണ്ട് മില്യൺ പൗണ്ടിന്റെ ഗവേഷണങ്ങൾക്കാണ് എൻഎച്ച്എസ്. തുടക്കം കുറിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ പ്രമുഖ ഭക്ഷ്യശൃംഖലയായ പിസ എക്സ്പ്രസ് 67 ഔട്ട്ലെറ്റുകൾ പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 1,100 പേർക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും.
സീസണൽ പ്രഷർ കൂടിയതോടെ ഫ്ലൈറ്റ് സർവീസുകളുടെ എണ്ണത്തിൽ 10 ശതമാനം വർധന വരുത്താൻ ഈസി ജെറ്റ് തീരുമാനിച്ചു. ലോക്ക്ഡൌൺ നിബന്ധനകൾ ഇളവു വരുത്തിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബ്രിട്ടനിൽ നിന്നുള്ള ഹോളിഡേ മേക്കേഴ്സിന്റെ ഒഴുക്കാണ് ഈസിജെറ്റിന് പുതുജീവൻ നൽകുന്നത്.

ഓൺലൈനിലൂടെയും മറ്റും മുഴുവൻ പാഠഭാഗങ്ങളും പൂർത്തിയാക്കുക എളുപ്പമല്ലാത്ത സാഹചര്യത്തിൽ അടുത്തവർഷത്തെ ജിസിഎസ്ഇ പരീക്ഷകളിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഏതാനും പാഠഭാഗങ്ങൾ ഒഴിവാക്കി നൽകും.

ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 46,299 ആയി. 670 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 306,293 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.