1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തോ​ടെ ബ്രി​ട്ട​നി​ൽ കൊവിഡ്​ വാ​ക്​​സി​ൻ വ്യാ​പ​ക​മാ​യി ന​ൽ​കാ​നാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​റി​െൻറ കൊവിഡ്​ ഉ​പ​ദേ​ശ​ക​രി​ൽ ഒ​രാ​ളും ഡെ​പ്യൂ​ട്ടി ചീ​ഫ്​ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റു​മാ​യ ജോ​നാ​ഥ​ൻ വാ​ൻ ടാ​മി​നെ ഉ​ദ്ധ​രി​ച്ചാ​ണ്​ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ജോ​നാ​ഥ​ൻ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക്രി​സ്​​മ​സ്​ ക​ഴി​ഞ്ഞാ​ലു​ട​ൻ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ പ​ങ്കു​വെ​ച്ച​ത്.

ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല- ആ​സ്​​​ട്ര സെ​നീ​ക്ക വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ക. ഇൗ ​വാ​ക്​​സി​ൻ ഇ​പ്പോ​ൾ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​മാ​യി ചേ​ർ​ന്ന്​ ഇ​ന്ത്യ​യി​ലും പ​രീ​ക്ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൊവിഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കൊ​പ്പം പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗം ബാ​ധി​ച്ചാ​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ​വ​ർ​ക്കു​മാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ക.

ജർമൻ ജനത കഴിവതും യാത്രകൾ ഒഴിവാക്കി, വീടുകളിൽ കഴിയണമെന്ന് ചാൻസലർ മെർക്കൽ ഒരു വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു. ആഘോഷങ്ങൾ ഒഴിവാക്കി, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് മെർക്കൽ തുടർന്ന് പറഞ്ഞു.‌ സ്വന്തം ആരോഗ്യമാണ് പരമപ്രധാനം, കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം.

സ്കൂളും, കിൻഡർ ഗാർഡനുകളും അടഞ്ഞ് കിടക്കില്ലെന്ന് മെർക്കൽ ഉറപ്പ് നൽകി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ വ്യവസായശാലകൾ തുറന്നു തന്നെ പ്രവർത്തിക്കാൻ മെർക്കൽ ജർമൻ ജനതയുടെ പിൻതുണ തേടി. സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്താതെ ജനം കർക്കശമായി പാലിക്കണമെന്ന് മെർക്കൽ വീണ്ടും അഭ്യർഥിച്ചു. ജർമനിയിൽ ശനിയാഴ്ച 7830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.