1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: സെപ്റ്റംബറിൽ സ്കൂളുകൾ വീണ്ടും തുറക്കുക എന്നതിനാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണനയെന്ന് ഭവന നിർമ്മാണ സെക്രട്ടറി റോബർട്ട് ജെൻ‌റിക് പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെടുന്ന അധ്യാപക യൂണിയനുകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ജെൻറിക് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ഭീതി നിലനിൽക്കുമ്പോഴും ക്ലാസുകൾ തുടങ്ങുന്നതിൽ അപകടമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനം കൂടുന്നതിനിടയിൽ ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ ഇളവുകളിൽ ചിലത് താൽക്കാലികമായി നിർത്താനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ വ്യക്തത വരുത്തുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.

“സെപ്റ്റംബറിൽ കുട്ടികളെ സ്കൂളിൽ തിരിച്ചെത്തിക്കണം. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകൾ തുറക്കും,” ജെൻറിക് പറഞ്ഞു.

വിദ്യാർത്ഥികളെ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ ചില നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് സർക്കാർ ഉപദേശകർ ചൂട്ടിക്കാട്ടുന്നു.

അതിനിടെ കോവിഡ്​ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമായി ചൂണ്ടിക്കാട്ടുന്ന മാസ്​ക്​ ധരിക്കലിനെതിരെ അമേരിക്കക്ക്​ പിന്നാലെ ബ്രിട്ടനിലും ജർമ്മനിയിലും പ്രതിഷേധം​. ലോകത്ത്​ കോവിഡ്​ ഏറ്റവും മൃഗീയമായി പടർന്നുപിടിച്ച യൂറോപ്പിൽ ആളുകൾ മാസ്​ക്​ ധരിക്കലടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിഷേധിക്കുന്ന കാഴ്​ചയാണ്​. ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ ആയിരങ്ങളാണ്​ കോവിഡ്​ പ്രതിരോധ നടപടികൾക്കെതിരെ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്​. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുകയാണെന്നാണ്​ അവർ പറയുന്നത്​.

17000ത്തോളം ആളുകൾ പ​െങ്കടുത്തതായി പൊലീസ് പറയുന്ന പ്രതിഷേധ റാലിയിൽ സ്വാതന്ത്ര്യ വാദികളും വാക്​സിനേഷൻ വിരുദ്ധ പ്രവർത്തകരും ഭരണഘടനാ ലോയലിസ്റ്റുകളും പ​െങ്കടുത്തിരുന്നു. ​സ്വാതന്ത്യം വേണം’ മഹാമാരിയുടെ പേരിലുള്ള നിയന്ത്രണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം തിരിച്ചു തരണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നമ്മുടെ സ്വാതന്ത്ര്യം നഷ്​ടപ്പെടുത്തുന്നതിനാലാണ്​ ഒച്ചവെക്കുന്ന​തെന്നും.. ചിന്തിക്കണമെന്നും… മാസ്​ക്​ ധരിക്കരുതെന്നും എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു.

സ്വേച്ഛാധിപത്യത്തി​​െൻറ പുതിയ മുഖമാണ് മാസ്‌ക് എന്നാണ്​​ ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ പറഞ്ഞത്​. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണത്​. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ മുഴക്കിയത്​​. ജൂലൈ അവസാനമായിരുന്നു ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.