1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: ഇറാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടനെ യുക്രെയ്ൻ വിമാനം തകർന്നുവീണ സംഭവത്തിനു പിന്നിൽ നാലു സാധ്യതകളാണ് കാണുന്നതെന്ന് യുക്രെയ്ൻ. ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവ് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെഹ്റാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടനെ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമായി 176 പേരാണു മരിച്ചത്.

മിസൈൽ ആക്രമണം, കൂട്ടിയിടി, എൻജിൻ തകരാർ, ഭീകരവാദം എന്നീ സാധ്യതകളാണ് ഇറാന്‍ അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതിനു പിന്നാലെ ഡാനിലോവ് കുറിച്ചത്. ഇറാഖിലെ യുഎസിന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചതിനു പിന്നാലെയാണ് വിമാനം തകർന്നത്. അതിനാൽ മിസൈൽ ആക്രമണമാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

എന്നാൽ പടിഞ്ഞാറൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ സാങ്കേതിക തകരാറാണെന്നാണ് വ്യക്തമാക്കിയത്. മൂന്ന് അമേരിക്കൻ സുരക്ഷാ ഏജൻസികൾ, ഒരു യൂറോപ്യൻ, ഒരു കനേഡിയൻ ഏജൻസികൾ എന്നിവയാണ് അന്വേഷണം നടത്തിയ ഏജൻസികൾ.

റഷ്യൻ മിസൈൽ ആക്രമണമാണോ എന്നു സ്ഥിരീകരിക്കാൻ അപകടസ്ഥലം പരിശോധിക്കാൻ യുക്രെയ്ൻ അന്വേഷണ സംഘം തയാറായിരിക്കുകയാണ്. സ്ഥലം സന്ദർശിക്കുന്നതിന് ഇറാൻ അധികൃതരുടെ അനുമതി േതടിയിരിക്കുകയാണ്. ഇറാന്റെ സമൂഹമാധ്യമങ്ങളിൽ ഇറാൻ ഉപയോഗിക്കുന്ന റഷ്യൻ നിർമിത ടോർ–എം1 മിസൈലിന്റെ അവശിഷ്ടങ്ങളുടെ വിഡിയോ പ്രചരിച്ചിരുന്നു. എന്നാലിതു സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നു വീണതെന്നാണ് ഇറാന്റെ അവകാശവാദം. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ എന്തെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വന്നിരിക്കാമെന്നും എന്നാൽ സാങ്കേതിക തകരാർ മൂലം ബന്ധപ്പെടാൻ സാധിക്കാതിരുന്നതാകാം എന്നും ഇറാൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.